തൊഴിലുറപ്പ് പദ്ധതിയെ ഇല്ലായ്മ ചെയ്യാൻ അനുവദിക്കില്ല: ഐഎൻടിയുസി
1226662
Saturday, October 1, 2022 11:17 PM IST
ചവറ: തൊഴിലുറപ്പ് പദ്ധതിയെ ഇല്ലായ്മ ചെയ്യാൻ അനുവദിക്കില്ലായെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ. കെ. ഹഫീസ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ചവറ തെക്കുംഭാഗം മണ്ഡലം കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ കുത്തനെ വെട്ടിക്കുറയ്ക്കുന്ന തരത്തിൽ ഒരേ സമയം ഒരു പഞ്ചായത്തിൽ ഇരുപത് ജോലിയെ നടത്തുവാൻ പാടുള്ളു എന്ന സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണം എന്നും രാവിലെയും ഉച്ചയ്ക്കും തൊഴിലാളികളുടെ ഫോട്ടോ എടുക്കുന്നരീതി അവസാനിപ്പിക്കണമെന്നും, തൊഴിലുപകരണങ്ങളുടെ വാടക പിൻവലിച്ചത് പുനർസ്ഥാപിക്കണമെന്നും എ. കെ. ഹഫീസ് ആവശ്യപ്പെട്ടു.
റീജിയണൽ പ്രസിഡന്റ് ജോസ് വിമൽരാജ് അധ്യക്ഷനായി. ഡി.കെ.അനിൽകുമാർ, താര, കോതേത്തു ഭാസുരൻ, ചവറ ഹരീഷ്, സി.ആർ സുരേഷ്, പ്രൊഫ. ജെസ്റ്റസ്, സന്ധ്യ മോൾ,ലില്ലി ജോസ്, രത്നമ്മ,സിന്ധി ജോയ്, ജോസ്മോൻ,സുഭാഷിണി, വിനായക്, വിഷ്ണു, ശ്യാം, ശശികല എന്നിവർ പ്രസംഗിച്ചു.