കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി
1573504
Sunday, July 6, 2025 7:30 AM IST
പിലിക്കോട്: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നീലേശ്വരം ബ്ലോക്ക് തല കർഷകസഭയും ഞാറ്റുവേല ചന്തയും പടുവളം എസ്ജിഎസ്വൈ ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് തലത്തിൽ മികച്ച ജൈവകർഷകനായി തെരഞ്ഞെടുക്കപ്പെട്ട രവീന്ദ്രൻ കൊടക്കാട്, സേവനമേഖലയിൽ മികച്ച കൃഷിക്കൂട്ടമായി തെരഞ്ഞെടുക്കപ്പെട്ട നീലേശ്വരം അഗ്രോ സർവീസ് സൊസൈറ്റി എന്നിവരെ ആദരിച്ചു.
കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു മാത്യു, സോയിൽ സർവേ അസി. ഡയരക്ടർ പി.വി. പ്രമോദ്, പ്രധാൻമന്ത്രി ഫസൽ ബീമാ യോജന ജില്ലാ കോ-ഓർഡിനേറ്റർ യു. അജിത് കുമാർ എന്നിവർ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം. സുമേഷ്, കൃഷി അസി.ഡയരക്ടർ കെ. ബിന്ദു, കൃഷി ഓഫീസർമാരായ ടി. അംബുജാക്ഷൻ, ആർ. പ്രീതി, അരവിന്ദൻ കൊട്ടാരത്തിൽ, എ. റജീന, എസ്. ഉമ, കൃഷ്ണ വേദിക, നിത്യ മോഹൻ എന്നിവർ പ്രസംഗിച്ചു.
കേരള അഗ്രോ ബ്രാൻഡിന്റെ വിവിധ ഉല്ലന്നങ്ങളുടെയും നടീൽ വസ്തുക്കളുടെയും പ്രദർശനവും വില്പനയും നടന്നു. നാടൻ പച്ചക്കറി ഉല്പന്നങ്ങളും ഞാറ്റുവേല ചന്തയിൽ വില്പനയ് ക്കെത്തി.