ഡോക്ടർമാർക്ക് ആദരവുമായി സൈക്കിൾ റൈഡ്
1572381
Thursday, July 3, 2025 1:13 AM IST
തൃക്കരിപ്പൂർ: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ആതുര സേവന രംഗത്തെ ഡോക്ടർമാർക്ക് ആദരവർപ്പിച്ച് തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബിന്റെ നേതൃത്വത്തിൽ സൈക്കിൾ റൈഡ് നടത്തി.
തീരദേശപാതയിലൂടെ തൃക്കരിപ്പൂരിൽ നിന്നും നീലേശ്വരം വരെയും തിരിച്ചുമായിരുന്നു സൈക്കിൾ യാത്ര. വെല്ലുവിളി നിറഞ്ഞ തൊഴിൽസാഹചര്യങ്ങളിലും യുദ്ധങ്ങളിലും ജീവൻ നഷ്ടമായ ഡോക്ടർമാരെ അനുസ്മരിച്ചാണ് സൈക്കിൾ യാത്ര നടത്തിയത്.
അനുബന്ധിച്ച് നടന്ന ആദര ചടങ്ങിൽ തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ് പ്രസിഡന്റ് ടി.എം.സി. ഇബ്രാഹിം അധ്യക്ഷതവഹിച്ചു. പയ്യന്നൂർ താലൂക്കാശുപത്രി സീനിയർ കൺസൾട്ടന്റ് ഡോ.ടി. അബ്ദുൽ ജലീൽ മുഖ്യാതിഥിയായിരുന്നു.
സെക്രട്ടറി അരുൺ നാരായണൻ, ട്രഷറർ ഇർഷാദ് ഇസ്മായിൽ, സിവിൽ പോലീസ് ഓഫീസർ രാജേഷ് കുഞ്ഞിവീട്ടിൽ എന്നിവർ സംസാരിച്ചു. സൈക്കിൾ റൈഡിന് റഹ്മാൻ കാങ്കോൽ, സുബിൻ അച്ചാംതുരുത്തി, മുസ്തഫ മാത്താണ്ഡൻ, ബി.സി. യാസിർ, കെ.വി. ഷാജി, എം.സി.ടി. സിഫ്സീർ, കാർത്തിക് രാജ് എടാട്ടുമ്മൽ, എ.കെ. ഷൗക്കത്തലി, എ.ജി. ഫായിസ് എന്നിവർ നേതൃത്വം നൽകി.