കലിയടങ്ങാതെ കടൽ; അജാനൂർ കടപ്പുറത്തെ കോൺക്രീറ്റ് ഭിത്തിയും തകർന്നു
1572383
Thursday, July 3, 2025 1:13 AM IST
കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്ത് രൂക്ഷമായ കടലേറ്റത്തിൽ ദിവസങ്ങളായി അപകടാവസ്ഥയിൽനിന്ന കോൺക്രീറ്റ് സംരക്ഷണഭിത്തിയും ഒടുവിൽ കടലിലേക്ക് മറിഞ്ഞു. അടുത്തുള്ള ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടവും റോഡും സംരക്ഷിക്കുന്നതിനായാണ് ഒരു വർഷം മുമ്പ് പഞ്ചായത്ത് അഞ്ചരലക്ഷം രൂപ ചെലവിട്ട് കോൺക്രീറ്റ് ഭിത്തി നിർമിച്ചത്.
ഇത് തകർന്നതിനു പിന്നാലെ തീരദേശത്തേക്കുള്ള ടാർ റോഡിന്റെ നല്ലൊരു ഭാഗവും കടലെടുത്തു.
ആഞ്ഞടിക്കുന്ന തിരമാലകൾ മണൽ വാരിയെടുത്തതോടെ കോൺക്രീറ്റ് സംരക്ഷണഭിത്തിയുടെ അടിത്തറ പോലും പുറത്തുകാണാവുന്ന വിധത്തിലായതായി ദിവസങ്ങൾക്കുമുമ്പ് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
മഴ ഇനിയും ശക്തിപ്രാപിച്ചാൽ ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടവും ഭീഷണിയിലാകും. റോഡ് തകർന്നതോടെ ഇവിടേക്കുള്ള വഴിമുട്ടിയിരിക്കുകയാണ്.