ജെസിഐ പഴശി എൻജിനിയറിംഗ് സ്കോളർഷിപ് നൽകും
1573022
Saturday, July 5, 2025 1:02 AM IST
മട്ടന്നൂർ: പ്ലസ്ടുവിന് അമ്പതു ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ യോഗ്യരായ കുട്ടികൾക്ക് സ്കോളർഷിപോടുകൂടി എൻജിനിയറിംഗ് പഠിക്കാൻ അവസരം ഒരുക്കുന്നു. മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അഞ്ചരക്കണ്ടിയുമായി സഹകരിച്ചു കൊണ്ടാണ് ജെസിഐ പഴശി അവസരം ഒരുക്കുന്നത്.
ഇന്നു രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ കുട്ടികൾക്ക് അഡ്മിഷൻ എടുക്കാം. പത്രസമ്മേളനത്തിൽ ജെസിഐ പഴശി പ്രസിഡന്റ് ലിപിൻ കെ. ഗോപാൽ, മട്ടന്നൂർ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുഗതൻ, മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ പ്രഫ. ഡി.ആർ. റഹൂഫ്, സി.വി. രജിത് എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 90485 67476, 96560 36410.