കാ​സ​ർ​ഗോ​ഡ്: വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന​ത​ല​ത്തി​ൽ ആ​ഹ്വാ​നം​ചെ​യ്ത സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ക​ട​നം ന​ട​ത്തി​യ കെ ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​തി​ന് ജി​ല്ല​യി​ലെ ര​ണ്ട് സ്കൂ​ളു​ക​ളി​ലാ​യി ഏ​ഴ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

കു​ണ്ടം​കു​ഴി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി മ​രു​ത​ടു​ക്ക​ത്തെ ഷാ​ഹി​ദി(17)​നെ ആ​ക്ര​മി​ച്ച് ത​ല​യ്ക്ക് പ​രി​ക്കേ​ല്പി​ച്ച​തി​ന് അ​ഭി​ഷേ​ക്, ശി​വ​സൂ​ര്യ, ഗൗ​തം, ശ്രീ​വി​നാ​യ​ക്, അ​മ​ൽ, നീ​ര​ജ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ബേ​ഡ​കം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ലി​ന് സ​മ​ര നോ​ട്ടീ​സ് ന​ല്കി പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്ന കെ ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ൻ റാ​സി​ഫി​നെ ആ​ക്ര​മി​ച്ച​തി​ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ കാ​ർ​ത്തി​ക് രാ​ജീ​വ​നെ​തി​രേ ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്തു.