വി.വി. കുഞ്ഞമ്പു അനുസ്മരണം
1572380
Thursday, July 3, 2025 1:13 AM IST
ചെറുവത്തൂർ: മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന വി.വി. കുഞ്ഞമ്പുവിന്റെ 53ാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ടൗണിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു.
ചെറുവത്തൂർ ഓപ്പൺ ഓഡിറ്റോയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ടി. നാരായണൻ അധ്യക്ഷതവഹിച്ചു.
എം. രാജഗോപാലൻ എംഎൽഎ, എം.വി. ബാലകൃഷ്ണൻ, പി. ജനാർദനൻ, മാധവൻ മണിയറ, രജീഷ് വെള്ളാട്ട്, പി.സി. സുബൈദ, കെ. ബാലകൃഷണൻ, എ.വി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.