മാര്‍ത്തോമ്മാ ബധിരവിദ്യാലയം സ്ഥാപകദിനാഘോഷം
1572384
Thursday, July 3, 2025 1:13 AM IST
ചെര്‍ക്കള: മാര്‍ത്തോമ്മാ ബധിരവിദ്യാലയത്തിന്റെ 45-ാം വാര്‍ഷികാഘോഷം എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ്മാസഭ വൈദിക ട്രസ്റ്റി ഫാ. ഡേവിഡ് ഡാമിയന്‍ അധ്യക്ഷതവഹിച്ചു.
2025ലെ എസ്എസ്എല്‍സി, പ്ലസ്ടു വിജയികളായ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്കാരം സി.കെ. വര്‍ഷിത ഏറ്റുവാങ്ങി.
പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഹസൈനാര്‍ ബദരിയ മുഖ്യാതിഥി ആയിരുന്നു.
തിരുവനന്തപുരം ജഗതി ബധിരവിദ്യാലയ അധ്യാപകന് പി. റോബിന്‍സണ്‍, മാര്‍ത്തോമാ ബധിര കോളജ് പ്രിന്‍സിപ്പല്‍ ബിജു ഏബ്രഹാം, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് വര്‍ഗീസ്, ഡോ.പി.കെ. ജയരാജ്, എസ്. ഷീല, ആര്. ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു ബേബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ടി. ജോഷിമോന് നന്ദിയും പറഞ്ഞു.