പൊതുനിരത്തുകളില്‍ കന്നുകാലിശല്യം; കര്‍ശന നടപടിക്കൊരുങ്ങി നഗരസഭ
1572887
Friday, July 4, 2025 6:58 AM IST
കാസര്‍ഗോഡ്: പൊതുസ്ഥലങ്ങളില്‍ കന്നുകാലികള്‍ അലയുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കുമെന്ന് കാസര്‍ഗോഡ് നഗരസഭ.
കന്നുകാലികളെ അതാത് ഉടമസ്ഥര്‍ കെട്ടി പരിപാലിക്കാത്ത പക്ഷം ഉടമസ്ഥര്‍ക്കെതിരെ പിഴ ഈടാക്കുകയും പിടിച്ചെടുത്ത കന്നുകാലികളെ ലേലം ചെയ്തു വില്‍ക്കുകയും അതിനു വരുന്ന ചെലവുകള്‍ ഉടമസ്ഥരില്‍ നിന്ന് ഈടാക്കുകയും ചെയ്യും.
നഗരസഭാ പരിധിയില്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം അഴിച്ചുവിടുന്ന കന്നുകാലികള്‍ പൊതുജനങ്ങള്‍ക്കും യാത്രികര്‍ക്കും ശല്യമുണ്ടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.