സിഗരറ്റ് വലിക്കാൻ നിർബന്ധിച്ചു; പ്ലസ്ടു വിദ്യാർഥികൾക്കെതിരേ കേസ്
1573497
Sunday, July 6, 2025 7:30 AM IST
നീലേശ്വരം: പ്ലസ് വൺ വിദ്യാർഥിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയും സിഗരറ്റ് വലിക്കാൻ നിർബന്ധിക്കുകയും ചെയ്തതിന് ഏഴ് പ്ലസ്ടു വിദ്യാർഥികൾക്കെതിരേ കേസ്.
കോട്ടപ്പുറം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയുടെ പരാതി പ്രകാരമാണ് പ്ലസ്ടു വിദ്യാർഥികളായ അൻവർ, ഗാനി, റിഷി തുടങ്ങി ഏഴുപേർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്. ജൂൺ 3 ന് ഉച്ചയ്ക്ക് ഒരുമണിയോടെ സ്കൂളിനടുത്തുള്ള മസ്ജിദിന് സമീപത്തെ ഷെഡിൽ വച്ചായിരുന്നു സംഭവമെന്ന് പരാതിയിൽ പറയുന്നു.