ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ്ലാ​ച്ചി​ക്ക​ര​യി​ലെ എ​ൻ.​കെ. അ​മ്പു​വി​നെ (52) ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ നാ​ട് കൈ​കോ​ർ​ക്കു​ന്നു. ആ​റു​മാ​സം മു​ന്പാ​ണ് വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ് അ​ന്പു കി​ട​പ്പി​ലാ​കു​ന്ന​ത്. നി​ല​വി​ൽ മം​ഗ​ളു​രു​വി​ൽ ചി​കി​ത്സ​യും അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വീ​ട്ടി​ൽ നി​ന്നും എ​ല്ലാ ദി​വ​സ​വും ഫി​സി​യോ തെ​റാ​പ്പി​യും ചെ​യ്‌​തു​വ​രി​ക​യാ​ണ്.

ഈ ​പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ന് താ​ങ്ങാ​ൻ പ​റ്റു​ന്ന​തി​ലും അ​ധി​ക​മാ​ണ് ചി​കി​ത്സാ​ചെ​ല​വു​ക​ൾ. ഒ​രാ​ളു​ടെ സ​ഹാ​യം ഇ​ല്ലാ​തെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ പ്രാ​ഥ​മി​ക​കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നോ സാ​ധി​ക്കി​ല്ല. ചെ​റി​യ ക​ട ന​ട​ത്തി ജീ​വി​ച്ചി​രു​ന്ന അ​മ്പു​വി​നെ സ​ഹാ​യി​ക്കാ​ൻ കു​ടും​ബ​ത്തി​നു ഒ​രു കൈ​താ​ങ്ങാ​വാ​ൻ അ​മ്പു ജ​ന​കീ​യ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 10790200 003576. ഐ​എ​ഫ്എ​സ്‌​സി കോ​ഡ്: FDR L0001079.
ഭാ​ര​വാ​ഹി​ക​ളാ​യി വി.​വി. കു​ഞ്ഞി​രാ​മ​ൻ (ചെ​യ​ർ​പേ​ഴ്സ​ൺ), ജോ​സ് സെ​ബാ​സ്റ്റ്യ​ൻ (ക​ൺ​വീ​ന​ർ), ഉ​ണ്ണി​ക്കു​ട്ട​ൻ മാ​സ്റ്റ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ത്തു. ഫോ​ൺ: 984 6137418, 9495417057, 994615 1683.