കീരാന്പാടി നടപ്പാലം തുറന്നു
1572879
Friday, July 4, 2025 6:58 AM IST
കോടോം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടോം-ബേളൂര്‍ പഞ്ചായത്തിലെ കീരാന്പാടിയില് നിര്‍മിച്ച നടപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ്പ്രസിഡന്റ് കെ. ഭൂപേഷ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ശൈലജ, ഇ. ബാലകൃഷ്ണന്, അനില്‍കുമാര്‍, ജോയിന്റ് ബിഡിഒ കെ.ജി. ബിജുകുമാര്‍, ഇ. ബാലകൃഷ്ണന്, കെ. ബാലകൃഷ്ണന്, കെ. കുഞ്ഞിക്കണ്ണന്, എന്‍. ബിജു എന്നിവര്‍ സംസാരിച്ചു. രജനി കൃഷ്ണന് സ്വാഗതവും എന്‍. മധു നന്ദിയും പറഞ്ഞു.