കാ​ഞ്ഞ​ങ്ങാ​ട്: സ്വ​കാ​ര്യ കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്ന് പാ​ഴ്സ​ലാ​യെ​ത്തി​യ ക​ഞ്ചാ​വ് മി​ഠാ​യി​ക​ളു​ടെ പാ​യ്ക്ക​റ്റ് ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് തൈ​വ​ള​പ്പി​ലെ ദി​ൽ​ജി​ത്തി​നെ​യാ​ണ് (19) എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഇ.​വി.​ജി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​ക്കോ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ കെ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലേ​ക്കാ​ണ് പാ​ഴ്സ​ലെ​ത്തി​യ​ത്. കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ ദി​ൽ​ജി​ത്ത് ക​ഞ്ചാ​വ് മി​ഠാ​യി​ക​ളു​ടെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് കെ​റി​യ​ർ സ്ഥാ​പ​ന​ത്തി​നു സ​മീ​പ​മെ​ത്തി​യ​ത്.

വെ​ള്ളി​ക്കോ​ത്ത് മ​ഹാ​ക​വി പി ​സ്മാ​ര​ക ഗ​വ.​സ്കൂ​ളി​ന്‍റെ എ​തി​ർ​വ​ശ​ത്തു​ള്ള കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പാ​ഴ്സ​ൽ വാ​ങ്ങി പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു പാ​യ്ക്ക​റ്റു​ക​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന 448 ഗ്രാം ​ക​ഞ്ചാ​വ് മി​ഠാ​യി ഇ​യാ​ളി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്തു.