എസ്എസ്എല്‍സി വിജയശതമാനം 99.57
1549364
Saturday, May 10, 2025 1:39 AM IST
കാസര്‍ഗോഡ്: എസ്എസ്എല്‍സി പരീക്ഷയില്‍ കാസര്‍ഗോഡ് ജില്ലയ്ക്ക് 99.57 ശതമാനം വിജയം. സംസ്ഥാനതലത്തില്‍ ആറാംസ്ഥാനത്താണ് കാസര്‍ഗോഡ്. കഴിഞ്ഞവര്‍ഷം 99.64 ആയിരുന്നു വിജയശതമാനം.
ഇത്തവണ ആകെ പരീക്ഷയെഴുതിയ 20,436 വിദ്യാര്‍ഥികളില്‍ 20,348 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. ഇതില്‍ 10,742 പേര് ആണ്‍കുട്ടികളും 9,606 പേര് പെണ്‍കുട്ടികളുമാണ്. കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയില്‍ 99.94ഉം കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലയില്‍ 99.27മാണ് വിജയശതമാനം.
2,422 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കി. ഇതില്‍ 1552 പേര് പെണ്‍കുട്ടികളും 870 പേര് ആണ്‍കുട്ടികളുമാണ്. കഴിഞ്ഞവര്‍ഷം 2,910 കുട്ടികള്‍ ഫുള്‍ എപ്ലസ് നേടിയിരുന്നു.
133 സ്കൂളുകളാണ് ഇത്തവണ നൂറുശതമാനം വിജയം കരസ്ഥമാക്കിയത്. ഇതില്‍ 80 ഗവ.സ്കൂളുകളും 29 അണ് എയ്ഡഡ് സ്കൂളുകളും 24 എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടും.
കഴിഞ്ഞവര്‍ഷം 134 സ്കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്. ചട്ടഞ്ചാല്‍ സിഎച്ച്എസ്എസ് ആണ് ഏറ്റവുമധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയത്. 617 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഇവിടെ നിന്നും 125 വിദ്യാര്‍ഥികള്‍ ഫുള്‍ എപ്ലസ് നേടി.
എരുതുംകടവ് എന്‍എ ഗേള്‍സ് എച്ച്എസ്എസിലാണ് ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത്. എട്ടുപേര്‍ മാത്രമാണ് ഇവിടെ പരീക്ഷയെഴുതിയത്.
നൂറുശതമാനം വിജയം നേടിയ സ്കൂളുകള്‍
സര്‍ക്കാര്‍
സ്കൂളുകള്‍
(പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണം ബ്രായ്ക്കറ്റില്‍)
കാസര്‍ഗോഡ് ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് (92), കുഞ്ചത്തൂര്‍ ജിവിഎച്ച്എസ്എസ് (94), ഷിറിയ ജിഎച്ച്എസ്എസ് (49), ബങ്കരമഞ്ചേശ്വരം ജിഎച്ച്എസ്എസ് (55), പൈവളിഗെനഗര്‍ ജിഎച്ച്എസ്എസ് (182,ആലംപാടി ജിഎച്ച്എസ്എസ് (76), ഇരിയണ്ണി ജിവിഎച്ച്എസ്എസ് (168), ബന്തടുക്ക ജിഎച്ച്എസ് (134), മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് (253), അഡൂര്‍ ജിഎച്ച്എസ്എസ് (173), പാണ്ടി ജിഎച്ച്എസ്എസ് (42), ദേലംപാടി ജിവിഎച്ച്എസ്എസ് (61), പദ്രെ ജിഎച്ച്എസ്എസ് (27), ആദൂര്‍ ജിഎച്ച്എസ്എസ് (67), മുള്ളേരിയ ജിവിഎച്ച്എസ്എസ് (164), കാറഡുക്ക ജിവിഎച്ച്എസ്എസ് (140), ബെള്ളൂര്‍ ജിഎച്ച്എസ്എസ് (69), ചെമ്മനാട് ജിഎച്ച്എസ്എസ് (183), പട്ള ജിഎച്ച്എസ്എസ് (149), കുണ്ടംകുഴി ജിഎച്ച്എസ്എസ് (240), ബേത്തൂര്‍പാറ ജിഎച്ച്എസ്എസ് (75), കാസര്‍ഗോഡ് ജിഎംആര്‍എച്ച്എസ് ഫോര്‍ ഗേള്‍സ് (35), കടമ്പാര്‍ ജിഎച്ച്എസ് (69), മൂഡംബയല്‍ ജിഎച്ച്എസ് (12), ഉദ്യാവര്‍ ജിഎച്ച്എസ് (44), കൊളത്തൂര്‍ ജിഎച്ച്എസ് (52), മുന്നാട് ജിഎച്ച്എസ് (52), സൂരംബയല്‍ ജിഎച്ച്എസ് (65), കുറ്റിക്കോല്‍ ജിഎച്ച്എസ് (78), രാംനഗര്‍ എസ്ആര്എംജിഎച്ച്ഡബ്ല്യുഎച്ച്എസ് (83), ബല്ല ഈസ്റ്റ് ജിഎച്ച്എസ്എസ് (119), ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസ് (146), കാഞ്ഞങ്ങാട് ജിവിഎച്ച്എസ്എസ് (195), ബേക്കല്‍ ജിഎഫ്എച്ച്എസ്എസ് (71), പള്ളിക്കര ജിഎച്ച്എസ്എസ് (243), പെരിയ ജിഎച്ച്എസ്എസ് (192), പാക്കം ജിഎച്ച്എസ്എസ് (101), കല്യോട്ട് ജഎചച്എസ്എസ് (25), ഉദുമ ജിഎച്ച്എസ്എസ് (258), കുണിയ ജിവിഎച്ച്എസ്എസ് (99), മടിക്കൈ ജിഎച്ച്എസ്എസ് (51), വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ് (183), രാവണീശ്വരം ജിഎച്ച്എസ്എസ് (109), ബളാന്തോട് ജിഎച്ച്എസ്എസ് (189), കക്കാട്ട് ജിഎച്ച്എസ്എസ് (188), ഉപ്പിലിക്കൈ ജിഎച്ച്എസ് (40), മടിക്കൈ സെക്കന്‍ഡ് ജിഎച്ച്എസ് (116), കുട്ടമത്ത് ജിഎച്ച്എസ്എസ് (253), പിലിക്കോട് ജിഎച്ച്എസ്എസ് (168), തൃക്കരിപ്പൂര്‍ വിപിപിഎംകെപിഎസ് ജിഎച്ച്എസ്എസ് (146), ഇളമ്പച്ചി ജിസിഎസ് ജിഎച്ച്എസ്എസ് (106), കോട്ടപ്പുറം ജിവിഎച്ച്എസ്എസ് (28), ചെറുവത്തൂര്‍ ജിഎഫ്വിഎച്ച്എസ്എസ് (156), പടന്നകടപ്പുറം ജിഎഫ്വിഎച്ച്എസ്എസ് (111), കാലിച്ചാനടുക്കം ജിഎച്ച്എസ് (89), കയ്യൂര്‍ ജിവിഎച്ച്എസ്എസ് (70), ചായ്യോത്ത് ജിഎച്ച്എസ്എസ് (327), തായന്നൂര്‍ ജിഎച്ച്എസ്എസ് (29), പരപ്പ ജിഎച്ച്എസ്എസ് (156), ബളാല്‍ ജിഎച്ച്എസ് (35), മാലോത്ത്കസബ ജിഎച്ച്എസ്എസ് (124), കമ്പല്ലൂര്‍ ജിഎച്ച്എസ്എസ് (65), ചീമേനി ജിഎച്ച്എസ്എസ് (143), അമ്പലത്തറ ജിവിഎച്ച്എസ്എസ് (125), അട്ടേങ്ങാനം ജിഎച്ച്എസ് (53), കോടോത്ത് ഡോ.അംബേദ്കര്‍ ജിഎച്ച്എസ്എസ് (117), ഉദിനൂര്‍ ജിഎച്ച്എസ്എസ് (292), തച്ചങ്ങാട് ജിഎച്ചഎസ്(279), കാഞ്ഞങ്ങാട് ജിആര്‍എഫ് ടിഎച്ച്എസ് ഫോര്‍ ഗേള്‍സ് (28), നടക്കാവ് ജിഎംആര്‍എസ് ഫോര്‍ ബോയ്സ് (33), പെരുമ്പട്ട സി.എച്ച്.മുഹമ്മദ്കോയ സ്മാരക ജിഎച്ച്എസ്എസ് (14), പാണത്തൂര്‍ ജിഡബ്ല്യുഎച്ച്എസ് (57), തയ്യേനി ജിഎച്ച്എസ് (23), മരക്കാപ്പ് കടപ്പുറം ജിഎഫ്എച്ച്എസ് (98), ബാര ജിഎച്ച്എസ് (148), ചാമുണ്ഡിക്കുന്ന് ജിഎച്ച്എസ് (43), കാഞ്ഞിരപ്പൊയില്‍ ജിഎച്ച്എസ് (38), പുല്ലൂര്‍ ഇരിയ ജിഎച്ച്എസ് (45), കൂളിയാട് ജിഎച്ച്എസ് (55), ബാനം ജിഎച്ച്എസ് (23).
എയ്ഡഡ്
സ്കൂളുകള്‍
അഗല്‍പാടി എസ്എപി എച്ച്എസ് (95), കാസര്‍ഗോഡ് ബിഇഎംഎച്ച്എസ് (237), മിയാപദവ് എസ്വിവി എച്ച്എസ് (148), കുരുഡപദവ് കെവിഎസ്എംഎച്ച്എസ് (37), ബോവിക്കാനം ബിഎആര്‍എച്ച്എസ് (189), കാട്ടുകുക്കെ എസ്എസ് എച്ച്എസ്എസ് (63), ഷേണി എസ്എസ്എച്ച്എസ് (238), പെര്‍ഡാല എന്‍എച്ച്എസ് (455), എടനീര്‍ സ്വാമിജീസ് എച്ച്എസ്എസ് (27), ചെമ്മനാട് സിജെഎച്ച്എസ്എസ് (359), കുഡ്ലു എസ്ജികെഎച്ച്എസ് (89), ചട്ടഞ്ചാല്‍ സിഎച്ച്എസ്എസ് (617), കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് (522), പുല്ലൂര്‍ ഉദയനഗര്‍ എച്ച്എസ്എസ് (55), രാജപുരം ഹോളിഫാമിലി എച്ച്എസ്എസ് (199), കുമ്പളപ്പള്ളി കരിമ്പില്‍ എച്ച്എസ്എ് (5), വരക്കാട് വികെഎന്എസ് എച്ച്എസ്എസ് (112), കുട്ടമത്ത് എംകെഎസ് എച്ച്എസ് (51), കൊടക്കാട് കെഎംവിഎച്ച്എസ്എസ് (97), പടന്ന എംആര്‍വിഎച്ച്എസ്എസ് (202), തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ് (156), കടുമേനി സെന്റ് മേരീസ് എച്ച്എസ് (61), വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസ് (198), ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഇഎംഎച്ച്എസ് (26).
അണ് എയ്ഡഡ്
സ്കൂളുകള്‍
ഉദയനഗര്‍ ഉദയ ഇഎം എച്ച്എസ്എസ് (64), എരുതുംകടവ് എന്‍എ ഗേള്‍സ് എച്ച്എസ്എസ് (8), നായന്മാര്മൂല എന്‍എ മോഡല്‍ എച്ച്എസ്എസ് (15), മഞ്ചേശ്വരം സിറാജുല്‍ ഹുദ ഇഎംഎച്ച്എസ്എസ് (94), നെല്ലിക്കട്ട പിബിഎം ഇഎച്ച്എസ്എസ് (46), തളങ്കര ദഖീറത്ത് ഇഎംഎച്ച്എസ്എസ് (67), കുഞ്ചാര്‍ എച്ച്എസ് (146), മുഹിമ്മാത്ത് നഗര്‍ മുഹിമ്മാത്ത് എച്ച്എസ്എസ് (222), ഉദ്യാവര്‍ അല്‍ സഖാഫ് ഇഎംഎസ് (56), ബേള സെന്റ് മേരീസ് എച്ച്എസ് (35), മഞ്ചേശ്വരം ഇന്‍ഫന്റ് ജീസസ് ഇഎംഎസ് (54), മഞ്ചേശ്വരം പൊസോട്ട് ജമാഅത്ത് ഇഎംഎസ് (38), ബദിയടുക്ക ശ്രീഭാരതി വിദ്യാപീഠം (13), കരിവേടകം സെന്റ് മേരീസ് എച്ച്എസ് (42), പച്ചമ്പള മല്‍ജ ഉല് ഇസ്ലാം ഇഎംഎസ് (16), മുള്ളേരിയ വിദ്യാശ്രീ ശിക്ഷണകേന്ദ്ര (29), കുറ്റിക്കോല്‍ സഫ പബ്ലക് ഇഎഎസ് (13), കൊടിബയല്‍ സര്‍വോദയ ഇഎംഎസ് (24), ദേളി സഅദിയ എച്ച്എസ് (165), മുജുംഗാവ് ശ്രീഭാരതി വിദ്യാപീഠം (11), കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് എച്ച്എസ്എസ് (150), പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ (14), ചിത്താരി ജമാഅത്ത് എച്ച്എസ്എസ് (94), മെട്ടമ്മല്‍ സിഎച്ച്എംകെഎസ് എച്ച്എസ്എസ് (40), ചിറ്റാരിക്കാല്‍ സെന്റ് മേരീസ് ഇഎംഎച്ച്എസ് (33), പള്ളിക്കര ഐഇഎം എച്ച്എസ്എസ് (26), തുരുത്തി ആര്യുഇഎംഎച്ച്എസ് (34), ബേക്കല്‍ നൂറുല്‍ ഹുദ ഇഎംഎസ് (54), കള്ളാര്‍ ബൂണ്‍ പബ്ലിക് സ്കൂള്‍ (14).