മണ്ണിന്റെ പിഎച്ച് മൂല്യം: ടെക്നിക്കൽ നൈറ്റ് 20 ന് വെള്ളരിക്കുണ്ടിൽ
1549359
Saturday, May 10, 2025 1:39 AM IST
വെള്ളരിക്കുണ്ട്: മണ്ണിന്റെ പിഎച്ച് മൂല്യവുമായി ബന്ധപ്പെട്ട അറിവുകൾ പങ്കുവയ്ക്കുന്നതിനും ബോധവത്കരണത്തിനുമായി ചുള്ളി ഫാം ക്ലബ്, ഹരിതം വെള്ളരിക്കുണ്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ടെക്നിക്കൽ നൈറ്റ് സംഘടിപ്പിക്കുന്നു.
20 ന് വൈകിട്ട് അഞ്ചുമണി മുതൽ രാത്രി ഒൻപത് മണി വരെ വെളളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിക്ക് കേരള കാർഷിക സർവകലാശാലയിൽ നിന്ന് ഈ വർഷം വിരമിച്ച കാർഷിക ശാസ്ത്രജ്ഞൻ ഡോ.കെ.എം. ശ്രീകുമാർ നേതൃത്വം നല്‍കും.
മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മികച്ച വിളവ് നേടുന്നതിനുമുള്ള ശാസ്ത്രീയ മാർഗങ്ങൾ അവതരിപ്പിക്കുന്ന സെമിനാറും കര്‍ഷകരുമായുള്ള സംവാദവും നടക്കുമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ചുള്ളി ഫാം ക്ലബ് ചെയർമാൻ പി.സി.ബിനോയ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 8197815243 എന്ന നമ്പറിൽ ബന്ധപ്പെടാം.