എംഡിഎംഎയുമായി അറസ്റ്റിൽ
1549360
Saturday, May 10, 2025 1:39 AM IST
തൃക്കരിപ്പൂർ: പൂച്ചോലിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന രാസലഹരിയുമായി രണ്ടുപേലെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.
പയ്യന്നൂർ വെള്ളൂർ കാറമേലിലെ ജാബിർ അബ്ദുൾ ഖാദർ(34), ടി.മുഷ്ഫിക്(30) എന്നിവരെയാണ് ഇൻസ്പെക്ടർ കെ.പ്രശാന്ത്, പ്രൊബേഷൻ എസ്ഐ സി.ആർ.മൗഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സീറ്റിനടിയിൽ പഴ്സിൽ ഒളിപ്പിച്ച നിലയിൽ 2.5 ഗ്രാം എംഡിഎംഎ പിടികൂടി.