അന്തർജില്ലാ ജൂണിയർ കബഡിയിൽ വിജയ് അച്ചാംതുരുത്തി ജേതാക്കൾ
1549361
Saturday, May 10, 2025 1:39 AM IST
ചെറുവത്തൂർ: ദേശീയ കായികവേദി ജില്ലാ കമ്മിറ്റി അച്ചാംതുരുത്തിയിൽ സംഘടിപ്പിച്ച അന്തർജില്ലാ ജൂണിയർ കബഡി ഫെസ്റ്റിൽ വിജയ് അച്ചാംതുരുത്തി ടീം ജേതാക്കളായി. എരോൽ പ്രതിഭ രണ്ടാം സ്ഥാനം നേടി.
17 വയസിൽ താഴെ പ്രായമുള്ളവർക്കായി സംഘടിപ്പിച്ച മത്സരത്തിൽ കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ 18 ടീമുകളാണ് പങ്കെടുത്തത്. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ദേശീയ കായികവേദി ജില്ലാ പ്രസിഡന്റ് വിനോദ് അച്ചാംതുരുത്തി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയും അന്താരാഷ്ട്ര വോളിബോൾ റഫറിയുമായ ടി.വി.അരുണാചലം മുഖ്യാതിഥിയായി.
ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് വൈസ് പ്രസിഡന്റ് ഡോ.കെ.വി.ശശിധരൻ ജഴ്സി പ്രകാശനം നിർവഹിച്ചു. കെ.വിജയകൃഷ്ണൻ, കെ.ബാലകൃഷ്ണണൻ, എൻ.കെ.കൃഷ്ണൻ, ടി.പി.ഭരതൻ, വി.ഗോപിനാഥൻ, എം.ധനേഷ് കുമാർ, എ.വി.ബാബു എന്നിവർ പ്രസംഗിച്ചു.
പി.ഗോപാലകൃഷ്ണൻ, ഒ. ഉണ്ണികൃഷ്ണൻ എന്നിവരെ ആദരിച്ചു. പഞ്ചായത്തംഗം ടി.വി.ശ്രീജിത്ത് സമ്മാനവിതരണം നിർവഹിച്ചു.