മുട്ടംകടവിൽ വനവിദ്യാലയം ഒരുങ്ങുന്നു
1466823
Tuesday, November 5, 2024 8:49 AM IST
കൊന്നക്കാട്: പരിസ്ഥിതി സംഘടനയായ സീക്കിന്റെ പഠനസഹവാസങ്ങൾക്കായി മുട്ടംകടവിൽ സ്ഥാപിക്കുന്ന വനവിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തുന്നതിനായി സംഘാടകസമിതി രൂപീകരിച്ചു. യോഗത്തിൽ വനവിദ്യാലയ ചെയർമാൻ ടി.പി. പദ്മനാഭൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തം മോൻസി ജോയ്, പി.സി. രഘുനാഥൻ, ബിൻസി ജെയിൻ, ഡോ. രാധാകൃഷ്ണൻ കിണറ്റുംകര,വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ് എ.ടി. ബേബി, സംയുക്ത ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് ഇ.എസ്. ബെന്നി, ഇ.കെ. ഷിനോജ്, രമണി, മാത്യു ജോസഫ്, ലോറൻസ് എന്നിവർ പ്രസംഗിച്ചു. വി.വി. രവീന്ദ്രൻ, സീക്ക് പ്രസിഡന്റ് സി. രാജൻ കാര്യപരിപാടികൾ വിശദീകരിച്ചു.
കരിന്തളം ഗോപിനാഥന്റെ സ്മരണക്കായി കുടുംബം വിട്ടു നൽകിയ ഭൂമിയിലാണ് വനവിദ്യാലയം നിർമാണം പൂർത്തിയായിരിക്കുന്നത്. ഒരേ സമയം 60 പേർക്ക് താമസിച്ചു പരിസ്ഥിതി സഹവാസ ക്യാമ്പുകൾ നടത്താവുന്ന വിധത്തിലാണ് വനവിദ്യാലയം നിർമിച്ചിരിക്കുന്നത്.
ജൈവവൈവിധ്യ കലവറയായ കോട്ടഞ്ചേരി മലയുടെ താഴ് വരയിലാണ് വനവിദ്യാലയം ഒരുങ്ങുന്നത്.