എസ്സി, എസ്ടി വിഭാഗക്കാരെ രണ്ടുതട്ടിലാക്കുന്ന നടപടി പുനഃപരിശോധിക്കണം
1466401
Monday, November 4, 2024 3:25 AM IST
തൃക്കരിപ്പൂർ: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ മേൽതട്ടും കീഴ്തട്ടും ആക്കി വിഭജിക്കുന്ന തരത്തിലുള്ള നടപടികൾ പുനഃപരിശോധിക്കണമെന്ന് എസ്സി, എസ്ടി എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് വെൽഫയർ ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നടക്കാവ് ശ്രീരാഗം മിനി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ്സി.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി. വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ജയപ്രസാദ് കൊല്ലം, കാവ്യ കല്ലന്താട്ട്, വൈസ് പ്രസിഡന്റ് പി. കുഞ്ഞികൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ. സുകുമാരൻ, ട്രഷറർ കെ. പ്രജിത്, ചന്ദ്രൻ കൊട്ടറ, സി. രതിക, എം.കെ. ശ്രീനിമോൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം. സുനിൽകുമാർ(പ്രസിഡന്റ്), സി. രതിക(വൈസ് പ്രസിഡന്റ്), കെ.ഹരിശ്ചന്ദ്രൻ (സെക്രട്ടറി), പി. രാജീവൻ, എ. പ്രജിത്കുമാർ, സി. പ്രകാശൻ(ജോയിന്റ് സെക്രട്ടറിമാർ), കെ.യു. രാജേഷ്(ട്രഷറർ).