പാണത്തൂർ-കുണ്ടുപ്പള്ളി-റാണിപുരം റോഡ് ഗതാഗതയോഗ്യമാക്കണം
1466240
Sunday, November 3, 2024 7:27 AM IST
റാണിപുരം: പാണത്തൂർ - കുണ്ടുപ്പള്ളി - റാണിപുരം റോഡ് അടിയന്തിരമായി റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും റാണിപുരം മേഖലയിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഷാജി ചാരാത്ത്, കെ.വി. ഗണേശൻ, വി.എം. ഏബ്രഹാം, സാബു കദളിമറ്റം, ഷൈൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സജി മുളവനാൽ (പ്രസിഡന്റ്), ഷാജി ചാരാത്ത് (വൈസ് പ്രസിഡന്റ്), ഐവിൻ ജോസഫ് (സെക്രട്ടറി), എസ്. മധുസൂദനൻ (ജോയിന്റ് സെക്രട്ടറി), അനിൽ വെട്ടിക്കാട്ടിൽ (ട്രഷറർ).