പ്രവര്‍ത്തന പരിചയമില്ലാത്തവരുടെ കടന്നുവരവ് സഹകരണ മേഖലയെ ബാധിക്കും: ജി. സുധാകരന്
1466405
Monday, November 4, 2024 3:25 AM IST
കാസര്‍ഗോഡ്: സഹകരണമേഖലയിലടക്കം താഴെതട്ടില്‍ പ്രവര്‍ത്തിച്ചുവരുന്നവര്‍ നേതൃസ്ഥാനത്ത് എത്തുന്നില്ലെന്നും പ്രവര്ത്തനപരിചയമില്ലാത്തവരുടെ കടന്നുവരവ് മേഖലയുടെ ഭാവിയെ സാരമായി ബാധിക്കുമെന്നും മുന്‍ സഹകരണമന്ത്രി ജി. സുധാകരന്.
കേരള സഹകരണ ഫെഡറേഷന് സംസ്ഥാന സമ്മേളനം കാസര്‍ഗോഡ് മുനിസിപ്പൽകോണ്ഫറന്സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുമാണ് സഹകാരികള്‍ക്കും നേതാക്കള്‍ക്കും വേണ്ടത്.
ഒരു സഹകരണ പ്രസ്ഥാനം തുടങ്ങിയാല്‍ അത് എങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നു, അതില്‍നിന്നു പടിയിറങ്ങുമ്പോള്‍ അതിന്റെ ഉയര്‍ച്ച എത്രയുണ്ട് എന്നതാണ് ഒരു സഹകാരിയുടെ സാമൂഹ്യപ്രതിബദ്ധതയുടെ അളവുകോലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ചെയര്മാന് സി.എന്‍. വിജയകൃഷ്ണന് അധ്യക്ഷത വഹിച്ചു.
സി.പി. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ പ്രസംഗിച്ചു. എം.പി. സാജു പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വി.കെ. രവീന്ദ്രന് സ്വാഗതവും സി.വി. തമ്പാന് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എം.പി.സാജു(ചെയര്മാന്), ഡി.അബ്ദുല്ല ഹാജി, വികാസ് ചക്രപാണി(വൈസ് ചെയര്മാന്മാര്), സാജു ജയിംസ്(ജനറല്‍ സെക്രട്ടറി), സി.എ. അജീര്‍, കെ.സി. ബാലകൃഷ്ണന്(ജോയിന്റ് സെക്രട്ടറിമാര്‍), പി. ബൈജു(ട്രഷറര്‍).