മാലിന്യമുക്തം നവകേരളം കാന്പയിന്: ശുചിത്വ, മാലിന്യമുക്ത ടൗൺ പ്രഖ്യാപനം
1466237
Sunday, November 3, 2024 7:27 AM IST
കോളിച്ചാൽ: മാലിന്യമുക്തം നവകേരളം കാന്പയിന്റെ ഭാഗമായി കോളിച്ചാൽ ടൗണിനെ മാലിന്യമുക്ത ടൗൺ ആയി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ എം. പത്മകുമാരി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, എൻ. വിൻസന്റ്, രാധ സുകുമാരൻ, കെ.കെ. വേണുഗോപാൽ സിഡിഎസ് പ്രസിഡന്റ് ചന്ദ്രമതിയമ്മ, ഹെൽത്ത് ഇൻസ്പെക്ടർ എ.പി. സുധീഷ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി എം. വിജയകുമാർ സ്വാഗതവും ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലക്ഷ്മി രാഘവൻ നന്ദിയും പറഞ്ഞു.
അട്ടേങ്ങാനം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി തട്ടുമ്മലിനെ സമ്പൂർണ ശുചിത്വ ടൗൺ ആയി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എൻ.എസ്. ജയശ്രീ, പഞ്ചായത്ത് അംഗങ്ങളായ കെ. ബാലകൃഷ്ണൻ, ബിന്ദു അയറോട്ട്, റിസോഴ്സ് പേഴ്സൺ കെ. രാമചന്ദ്രൻ, ചന്ദ്രൻ പോർക്കളം, പി. സുരേഷ് എന്നിവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഒ.വി. സുമിത്രൻ സ്വാഗതവും ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറി യമുന നന്ദിയും പറഞ്ഞു.