കുഞ്ഞൂഞ്ഞ് ഹൗസിന് തറക്കല്ലിട്ടു
1465717
Friday, November 1, 2024 7:34 AM IST
കമ്പല്ലൂർ: ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസിന്റെ മികവോടെ മലയോരം പദ്ധതിയുടെ ഭാഗമായി കമ്പല്ലൂർ, കൊല്ലാട വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ സഹകരണത്തോടെ കൊല്ലാടയിലെ ഭവനരഹിത കുടുംബത്തിനായി നിർമിക്കുന്ന കുഞ്ഞൂഞ്ഞ് ഹൗസിന് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി തറക്കല്ലിട്ടു. ഭവന നിർമാണ കമ്മിറ്റി ചെയർമാനായ ജോമോൻ ജോസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസ് കുത്തിയതോട്ടിൽ, അന്നമ്മ മാത്യു, പഞ്ചായത്ത് അംഗങ്ങളായ മേഴ്സി മാണി, സിന്ധു ടോമി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോർജ്കുട്ടി കരിമഠം, ടോമി പ്ലാച്ചേരി, സി.എ. ബാബു, ഷെരീഫ് വാഴപ്പള്ളി, മാത്യു നായ്ക്കാംപറമ്പിൽ, ഭവന നിർമാണ കമ്മിറ്റി കൺവീനർ ഷിജു കൊട്ടാരം എന്നിവർ പ്രസംഗിച്ചു.