പെരുതടി പുളിംകൊച്ചി വനാതിർത്തിയിൽ തൂക്കുവേലി നിർമാണം ആരംഭിച്ചു
1466242
Sunday, November 3, 2024 7:27 AM IST
പനത്തടി: വന്യമൃഗശല്യം രൂക്ഷമായ പനത്തടി പഞ്ചായത്തിലെ പെരുതടി പുളിംകൊച്ചി വനാതിർത്തിയിൽ സോളാർ തൂക്കുവേലി നിർമാണ പ്രവൃത്തിക്ക് തുടക്കമായി. മരുതോം ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ പെരുതടി എൻഎ പ്ലാന്റേഷൻ മുതൽ കടമലച്ചാൽ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലാണ് തൂക്കുവേലി നിർമാണ പ്രവൃത്തി ആരംഭിച്ചത്. 15 ലക്ഷം രൂപയാണ് നിർമ്മാണത്തിന് തുക അനുവദിച്ചത്.
പനത്തടി പഞ്ചായത്തിലെ കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ പ്രദേശമാണ് ഇവിടെ. തൂക്കുവേലി സ്ഥാപിക്കുന്നതിലൂടെ ഈ പ്രദേശത്തെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാവുന്നത്. പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു. വാർഡ് മെംബർ രാധ സുകുമാരൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ജയിംസ്, എൻ. വിൻസെന്റ്, കെ.കെ. വേണുഗോപാൽ കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, ആർ. ബാബു, എസ്. മധുസൂദനൻ, എം. ബാലകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജീവ് കണിയാന്തര, കെ.എസ്. സുനീഷ്, രാമചന്ദ്രൻ പുല്ലെടുക്കം എന്നിവർ പ്രസംഗിച്ചു. സി.എസ്. സനൽകുമാർ സ്വാഗതവും ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. ജിത്തു നന്ദിയും പറഞ്ഞു.