അഞ്ഞൂറ്റമ്പലം വെടിക്കെട്ട് അപകടം; മന്ത്രി സ്ഥലം സന്ദർശിച്ചു
1465721
Friday, November 1, 2024 7:34 AM IST
നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർകാവിൽ വെടിക്കെട്ട് അപകടം നടന്ന സ്ഥലം പുരാവസ്തു, മ്യൂസിയം, രജിസ്ട്രേഷൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു.
പൊള്ളലേറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കൽ കോളജ്, മിംസ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരെയും മന്ത്രി സന്ദർശിച്ചു. വെടിക്കെട്ട് അപകടത്തിൽ പെട്ടവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നഗരസഭാ കൗൺസിലർ ഇ. ഷജീർ, കെ.പി. ജയരാജൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പ്രമോദ് കരുവളം, കൂലേരി രാഘവൻ, ജനാർദനൻ, പുരുഷോത്തമൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.