മൊഗ്രാൽ സ്കൂളിൽ ഉച്ചഭക്ഷണ മെനു ഇനി ഡിജിറ്റൽ ബോർഡിൽ തെളിയും
1466822
Tuesday, November 5, 2024 8:49 AM IST
മൊഗ്രാൽ: മെട്രോ ട്രെയിനിൽ സ്ഥലപ്പേരുകൾ തെളിയുന്നതു പോലെയാണ് ഇനി മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണ മെനുവിന്റെ കാര്യം. ഓരോ ദിവസവും ഉച്ചഭക്ഷണത്തിനായി ഒരുക്കുന്ന വിഭവങ്ങൾ എന്തൊക്കെയാണെന്ന് ഓഫീസിന് സമീപത്തായി വരാന്തയിൽ പിടിഎയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്ഥാപിച്ച ഡിജിറ്റൽ ബോർഡിൽ തെളിയും. അധികം താമസിയാതെ വിദ്യാർഥികൾക്കായുള്ള അറിയിപ്പുകളും ഡിജിറ്റൽ ബോർഡിലൂടെ അറിയിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഡിജിറ്റൽ ബോർഡിന്റെ സ്വിച്ച്ഓൺ കർമം എ.കെ.എം. അഷ്റഫ് എംഎൽഎ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അഷ്റഫ് പെർവാഡ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. അനിൽ, വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ പ്രതീഷ്, മുഖ്യാധ്യാപകൻ സുകുമാരൻ, എസ്എംസി ചെയർമാൻ ആരിഫ് എൻജിനിയർ, അധ്യാപകരായ ലത്തീഫ്, ബിജു, സ്റ്റാഫ് സെക്രട്ടറി തസ്നി, മദർ പിടിഎ പ്രസിഡന്റ് ഇർഫാന എന്നിവർ സംബന്ധിച്ചു.