ഇന്ദിരാഗാന്ധി അനുസ്മരണം
1465722
Friday, November 1, 2024 7:34 AM IST
കാസർഗോഡ്: ഭാരതത്തിന്റെ വൈവിധ്യങ്ങളെ സ്വാംശീകരിച്ചുകൊണ്ടും രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമുണ്ടായ വെല്ലുവിളികളെ നിർഭയം നേരിട്ടുകൊണ്ടും മുഴുവൻ ജനതയെയും ഒന്നിച്ചുനിർത്തി ഇന്ത്യയെ കെട്ടിപ്പടുത്ത ജനനേതാവായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ രാജ്യത്തെ ഒറ്റക്കെട്ടായി നിലനിർത്താനും വർഗീയശക്തികളുടെ കൈകളിൽ രാജ്യതാത്പര്യം ഹനിക്കപ്പെടാതെ കാക്കാനും പരിശ്രമിച്ച ഭരണാധികാരിയായിരുന്നു സർദാർ വല്ലഭായി പട്ടേലെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനാചരണവും സർദാർ പട്ടേലിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, നേതാക്കളായ ബി.പി. പ്രദീപ് കുമാർ, എം.സി. പ്രഭാകരൻ, കരുൺ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാർ, വി.ആർ. വിദ്യാസാഗർ, ആർ. ഗംഗാധരൻ, എം. രാജീവൻ നമ്പ്യാർ, ടി. ഗോപിനാഥൻ നായർ, എ. വാസുദേവൻ, ജി. നാരായണൻ, ബി.എ. ഇസ്മയിൽ, ജമീല അഹമ്മദ്, എ. ഷാഹുൽ ഹമീദ്, പി.കെ. വിനോദ് കുമാർ, ശ്രീജിത്ത് മാടക്കൽ, സാജിദ് കമ്മാടം, എം.എ. അബ്ദുൽ റസാഖ്, ശ്യാമപ്രസാദ് മാന്യ, സി. അശോക് കുമാർ, യു. വേലായുധൻ, എം. നാരായണൻ മണിയാണി, ആർ. വിജയകുമാർ, ഖാദർ മാന്യ, ഖാൻ പൈക്ക, രഞ്ജിത്ത് മാളംകൈ എന്നിവർ പ്രസംഗിച്ചു.