ചെ​മ്മ​നാ​ട്: റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ 1368 പോ​യി​ന്‍റോ​ടെ ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ല ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. കാ​സ​ര്‍​ഗോ​ഡ് (1340) ര​ണ്ടും ചെ​റു​വ​ത്തൂ​ര്‍ (1227) മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. കു​മ്പ​ള (1154), ബേ​ക്ക​ല്‍ (1139), ചി​റ്റാ​രി​ക്കാ​ല്‍ (1034), മ​ഞ്ചേ​ശ്വ​രം (924) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല.

ശാ​സ്ത്ര​മേ​ള​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല ജേ​താ​ക്ക​ളാ​യ​പ്പോ​ള്‍ ചെ​റു​വ​ത്തൂ​രും കു​മ്പ​ള​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ല്‍ ചെ​റു​വ​ത്തൂ​ര്‍ ജേ​താ​ക്ക​ളാ​യി. കാ​സ​ര്‍​ഗോ​ഡും ബേ​ക്ക​ലും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ല്‍ ഹൊ​സ്ദു​ര്‍​ഗി​നാ​ണ് ഒ​ന്നാം​സ്ഥാ​നം. കാ​സ​ര്‍​ഗോ​ഡും കു​മ്പ​ള​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. ഐ​ടി മേ​ള​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജേ​താ​ക്ക​ളാ​യി. ബേ​ക്ക​ല്‍ ര​ണ്ടും ചി​റ്റാ​രി​ക്കാ​ല്‍ മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

സ്‌​കൂ​ളു​ക​ളി​ല്‍ 394 പോ​യി​ന്‍റോ​ടെ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി. ആ​തി​ഥേ​യ​രാ​യ ചെ​മ്മ​നാ​ട് സി​ജെ​എ​ച്ച്എ​സ്എ​സ് (284) ര​ണ്ടും ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ് (230) മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് (219), പി​ലി​ക്കോ​ട് ജി​എ​ച്ച്എ​സ്എ​സ് (217), പെ​ര്‍​ഡാ​ല എ​ന്‍​എ​ച്ച്എ​സ് (208) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു സ്‌​കൂ​ളു​ക​ളു​ടെ പോ​യി​ന്‍റ് നി​ല.

ചെ​മ്മ​നാ​ട് ജ​മാ അ​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഫൈ​ജ അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ അ​ബ്ബാ​സ് ബീ​ഗം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​സ്.​എ​ന്‍. സ​രി​ത എ​ന്നി​വ​ര്‍ സ​മ്മാ​ന​ദാ​നം ന​ട​ത്തി. ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ. ര​ഘു​രാ​മ​ഭ​ട്ട്, വി​എ​ച്ച്എ​സ്ഇ പ​യ്യ​ന്നൂ​ര്‍ മേ​ഖ​ലാ അ​സി. ഡ​യ​റ​ക്ട​ര്‍ ഇ.​ആ​ര്‍. ഉ​ദ​യ​കു​മാ​ര്‍, ഡി​ഇ​ഒ വി. ​ദി​നേ​ശ, പി.​എം. അ​ബ്ദു​ല്ല, സി.​എ​ച്ച്. റ​ഫീ​ഖ്, മു​ഹ​മ്മ​ദ് മു​സ്ത​ഫ, സ​ക്കീ​ന ന​ജീ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എ. സു​കു​മാ​ര​ന്‍ നാ​യ​ര്‍ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പി.​ടി. ബെ​ന്നി ന​ന്ദി​യും പ​റ​ഞ്ഞു.

വി​പ​ണി​യ​റി​ഞ്ഞ് ക​ച്ച​വ​ടം ചെ​യ്ത് ‘മു​ള്ളേ​രി​യി​ലെ കു​ട്ടി​ക​ള്‍’

ചെ​മ്മ​നാ​ട്: പു​സ്ത​ക​താ​ളു​ക​ളി​ലെ ചോ​ദ്യോ​ത്ത​ര​ങ്ങ​ള്‍ കാ​ണാ​പാ​ഠം പ​ഠി​ച്ച​ല്ല, ക​ച്ച​വ​ടം പ​ഠി​ക്കേ​ണ്ട​ത് അ​തു ചെ​യ്തു ത​ന്നെ​യാ​ണെ​ന്ന് തെ​ളി​യി​ച്ച് മു​ള്ളേ​രി​യ ജി​വി​എ​ച്ച്എ​സ്എ​സി​ലെ കു​ട്ടി​ക​ള്‍. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ 41 സ്‌​കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​യ്യ​ന്നൂ​ര്‍ മേ​ഖ​ല വൊ​ക്കേ​ഷ​ണ​ല്‍ എ​ക്‌​സ്‌​പോ​യി​ല്‍ മോ​സ്റ്റ് മാ​ര്‍​ക്ക​റ്റ​ബി​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി​യാ​ണ് മു​ള്ളേ​രി​യ​യി​ലെ കു​ട്ടി​ക​ള്‍ മി​ക​വ് കാ​ട്ടി​യ​ത്. ര​ണ്ടു​ദി​വ​സം കൊ​ണ്ട് 10,800 രൂ​പ​യു​ടെ ക​ച്ച​വ​ട​മാ​ണ് കു​ട്ടി​ക​ള്‍ ന​ട​ത്തി​യ​തെ​ന്നും 4200 ലാ​ഭം നേ​ടി​യെ​ന്നും അ​ധ്യാ​പ​ക​നാ​യ എ. ​രാ​ജേ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.

വൈ​വി​ധ്യ​മാ​ര്‍​ന്ന പ​ല​ഹാ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളും ക്ലീ​നിം​ഗ് ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് കു​ട്ടി​ക​ളു​ടെ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​രി​യു​ണ്ട, സൊ​റോ​ട്ട, കൊ​പ്ര ഉ​ണ്ട, ഹൊ​ളി​ഗെ, ക​ട​ല​പൊ​രി, കേ​ക്ക് അ​പ്പം തു​ട​ങ്ങി​യ​വാ​യി​രു​ന്നു പ്ര​ധാ​ന പ​ല​ഹാ​ര​ങ്ങ​ള്‍. ഉ​പ്പി​ലി​ട്ട​ത്, മു​ള​ക് കൊ​ണ്ടാ​ട്ടം, പ​പ്പാ​യ, വാ​ഴ​ക്കൂ​മ്പ്, ഞാ​ലി​പൂ​വ​ന്‍ പ​ഴം, കാ​ന്താ​രി മു​ള​ക് തു​ട​ങ്ങി ഒ​രു കൊ​ച്ചു സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ത​ന്നെ റെ​ഡി​യാ​യി​രു​ന്നു. മു​ഴു​വ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​വ​രു​ടെ വീ​ട്ടി​ല്‍ നി​ന്നും ത​യാ​റാ​ക്കി​ക്കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു.

കൂ​ടാ​തെ കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കു​ന്ന ഫി​നോ​യി​ല്‍, സോ​പ്പ്, സോ​പ്പ് പൊ​ടി എ​ന്നി​വ വേ​റെ​യും. ഗ​വ. സ്‌​കൂ​ള്‍ മു​ള്ളേ​രി​യ എ​ന്ന​തി​ന്‍റെ ചു​രു​ക്കെ​ഴു​ത്താ​യ ജി​എം ക്വാ​ളി​റ്റി എ​ന്ന ബ്രാ​ന്‍​ഡ് നെ​യി​മി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​ന്നു​ണ്ട്.

മോ​സ്റ്റ് പ്രോ​ഫി​റ്റ​ബി​ള്‍ വി​ഭാ​ഗ​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ എ​കെ​എ​സ് ജി​വി​എ​ച്ച്എ​സ്എ​സും മോ​സ്റ്റ് ഇ​ന്നോ​വേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ല്‍ കാ​ര്‍​ത്തി​ക​പു​രം ജി​വി​എ​ച്ച്എ​സ്എ​സും മോ​സ്റ്റ് ക​രി​ക്കു​ലം റി​ലേ​റ്റ​ഡ് വി​ഭാ​ഗ​ത്തി​ല്‍ ക​യ്യൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സും ഒ​ന്നാം​സ്ഥാ​നം നേ​ടി.


വ​ര്‍​ക്കിം​ഗ് മോ​ഡ​ലി​ല്‍ ആ​വ​ര്‍​ത്ത​ന​വി​ര​സ​ത

ചെ​മ്മ​നാ​ട്: ശാ​സ്ത്രം അ​നു​ദി​നം മു​ന്നേ​റു​മ്പോ​ഴും വ​ര്‍​ക്കിം​ഗ് മോ​ഡ​ല്‍ മ​ത്സ​ര​വേ​ദി ക​ണ്ടാ​ല്‍ പ​ത്തോ ഇ​രു​പ​തോ വ​ര്‍​ഷം പി​ന്നോ​ട്ട് ടൈം​ട്രാ​വ​ല്‍ ചെ​യ്ത​തു​പോ​ലെ തോ​ന്നി എ​ന്നു പ​റ​ഞ്ഞാ​ലും അ​തി​ശ​യോ​ക്തി​യാ​വി​ല്ല. ഭാ​വി​യി​ലെ ശാ​സ്ത്ര​പ്ര​തി​ഭ​ക​ളു​ടെ മി​ക​വ് മാ​റ്റു​ര​ച്ചു​നോ​ക്കേ​ണ്ടു​ന്ന ഈ ​മ​ത്സ​ര​വേ​ദി പ​ക്ഷേ ആ​വ​ര്‍​ത്ത​ന​വി​ര​സ​ത കൊ​ണ്ട് പ​ഴ​ങ്ക​ഞ്ഞി​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

മ​ഴ​വെ​ള്ള​സം​ര​ക്ഷ​ണം, ഉ​രു​ള്‍​പൊ​ട്ട​ല്‍, ഭൂ​മി​കു​ലു​ക്കം എ​ന്നി​വ​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന സം​വി​ധാ​നം, അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്നാ​ല്‍ ഓ​ട്ടോ​മാ​റ്റി​ക്കാ​യി മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന സം​വി​ധാ​നം, സൗ​ര​യൂ​ഥം തു​ട​ങ്ങി ശാ​സ്‌​ത്രോ​ത്സ​വം തു​ട​ങ്ങി​യ കാ​ലം മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും ആ​വ​ര്‍​ത്തി​ച്ച​ത്.

അ​തും എ​ടു​ത്തു​പ​റ​യ​ത്ത​ക്ക യാ​തൊ​രു പു​തു​മ​ക​ളു​മി​ല്ലാ​തെ. യു​ട്യൂ​ബ് പോ​ലു​ള്ള പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സേ​വ​ന​വും കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന​താ​ണ് അ​ത്ഭു​തം. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ സ്വ​ന്ത​മാ​യി വാ​ഹ​ന​മു​ണ്ടാ​ക്കി​യും വി​മാ​ന​മു​ണ്ടാ​ക്കി പ​റ​ത്തി​യു​മൊ​ക്കെ കു​ട്ടി​ശാ​സ്ത്ര​ജ്ഞ​ര്‍ മേ​ള​യി​ല്‍ ഓ​ള​മു​ണ്ടാ​ക്കി​യെ​ങ്കി​ല്‍ ഇ​ത്ത​വ​ണ അ​തൊ​ന്നും ഈ ​വി​ഭാ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല.