ഹരിത ടൂറിസ്റ്റ് കേന്ദ്രമാകാൻ റാണിപുരം
1465724
Friday, November 1, 2024 7:34 AM IST
റാണിപുരം: റാണിപുരത്തെ ഹരിത ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഹരിത കേരള മിഷന്റെയും പനത്തടി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ റിസോർട്ട് ഉടമകൾ, വനസംരക്ഷണ സമിതി അംഗങ്ങൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെയും സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും യോഗം ചേർന്നു.
ജൈവമാലിന്യ സംസ്കരണത്തിനും ഖരമാലിന്യ ശേഖരണത്തിനുമുള്ള പ്ലാന്റുകൾ, ബോട്ടിൽ ബൂത്തുകൾ എന്നിവ സമയബന്ധിതമായി സ്ഥാപിക്കാനും നിർദേശക ബോർഡുകൾ സ്ഥാപിക്കാനും തീരുമാനമായി. വിനോദസഞ്ചാരകേന്ദ്രത്തിലെ വഴികൾ ഹരിതവീഥികളാക്കും. യോഗം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ്, സെക്രട്ടറി എം. വിജയകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പ, ഹരിതകേരള മിഷൻ റിസോർസ് പേഴ്സൺ കെ.കെ. രാഘവൻ, ശുചിത്വ മിഷൻ ആർപി പി. വത്സരാജ്, വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.