കൽപ്പറ്റ: നവരസ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് 22-ാമത് വാർഷികം പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ ആഘോഷിച്ചു. സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സലാം കൽപ്പറ്റ അധ്യക്ഷത വഹിച്ചു. സിനിമാതാരം അനു സിത്താര, എഡിഎം കെ. ദേവകി എന്നിവർ മുഖ്യാതിഥികളായി.
കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ മാനേജർ ഫാ. മാത്യു പെരിയപ്പുറം, പ്രിൻസിപ്പൽ പി.യു. ജോസ്, കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബാബു പ്രസന്നകുമാർ, വെങ്ങപ്പള്ളി ശംസുൽ ഉലമാ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ താജ് മൻസൂർ, ബത്തേരി ഐഡിയൽ പബ്ലിക് സ്കൂൾ മാനേജർ സി.കെ. സമീർ,
ജനാധിപത്യ കലാ സാഹിത്യ വേദി ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ്, ഹൗസ്ഫുൾ സിനിമാ ടാക്കീസ് കണ്‍വീനർ മാരാർ മംഗലത്ത്, ട്രഷറർ കിഷോർ ചീരാൽ, മേക്കപ്പ് ആർട്ടിസ്റ്റ് പി. ജോണ്സണ് പുൽപ്പള്ളി എന്നിവരെ ആദരിച്ചു.
രക്ഷിതാക്കളായ എൽ.ജി. സുഭാഷ്, പി. സുനീഷ്, എൻ.ആർ. മഹേഷ്കുമാർ, സി.കെ. ജിതേഷ്, എ. വിനീത മനോജ്, പി.കെ. കമലാക്ഷി, ഡോ.അർച്ചന ചന്ദ്രൻ, സ്കൂൾ പ്രധാനാധ്യാപിക രേണുക സലാം എന്നിവർ പ്രസംഗിച്ചു. ഡാൻസ് ഷോയും സംഗീത വിരുന്നും നടന്നു.