"സർക്കാർ തൊഴിൽ രഹിതരുടെ കഞ്ഞിയിൽ പാറ്റയിടുന്നു'
1536342
Tuesday, March 25, 2025 7:43 AM IST
കോഴിക്കോട്: അരലക്ഷത്തോളം തസ്തികകൾ നിർത്തലാക്കാനും നിയമന നിരോധനം നടപ്പാക്കാനുമുള്ള സർക്കാർ നീക്കത്തിനെതിരേ ഉറച്ച പോരാട്ടം നടത്തുമെന്ന് കേരളാ എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരി. സ്വന്തക്കാരെ തിരുകി കയറ്റാൻ കരാർ നിയമനമെന്ന കടും വെട്ടിന് ഒരുങ്ങുകയാണ് സർക്കാർ.
സാധാരണ തൊഴിൽരഹിതന് ആശ്രയമായ ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തസ്തികകളല്ല വിരമിച്ചിട്ടും മന്ത്രിമാർക്കൊപ്പം അർമാദിക്കുന്ന ഉന്നതോദ്യോഗസ്ഥരുടെ പുനർനിയമനമാണ് ചെലവുകൾക്ക് കാരണമാവുന്നത്. പാവപ്പെട്ട തൊഴിൽ രഹിതന്റെ കഞ്ഞിയിലാണ് സർക്കാർ പാറ്റയിടുന്നതെന്നും പ്രേംനാഥ് പ്രസ്താനയിൽ കുറ്റപ്പെടുത്തി.