ഉപജില്ലാ കായികമേളകൾ തുടങ്ങി
1459941
Wednesday, October 9, 2024 7:13 AM IST
മേപ്പയൂർ: മേപ്പയൂർ ജിവിഎച്ച്എസ്എസിൽ മേലടി സബ്ജില്ലാ കായികമേള മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി. സുനിൽ അധ്യക്ഷത വഹിച്ചു. മേലടി എഇഒ പി. ഹസീസ് പതാക ഉയർത്തി. ദീപശിഖാ പ്രയാണത്തിൽ, കഴിഞ്ഞ വർഷങ്ങളിൽ ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ മേലടി സബ്ജില്ലയിൽ നിന്നും പങ്കെടുത്ത് മികച്ച വിജയം നേടിയ കായിക താരങ്ങളായ അഭിനയ, സന്തോഷ്, എസ്.ജാൻവി, അൻസ അമ്രീൻ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളും അധ്യാപകരും സംഘാടകരും ഉൾപ്പെടെ 4500 പേരാണ് മൂന്നു ദിവസത്തെ മേളയിൽ പങ്കെടുക്കുന്നത്.
തിരുവന്പാടി: മുക്കം ഉപജില്ല കായിക മേളയ്ക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ദീപ്തി പതാക ഉയർത്തി. കെ.ജെ. ആന്റണി, ജോളി ജോസഫ് ഉണ്ണിയപ്പിള്ളിൽ, സിബി കുര്യാക്കോസ്, വിത്സണ് ടി. മാത്യു, ജോളി തോമസ്, ഓർഗനൈസിംഗ് സെക്രട്ടറി ഷാജി ജോണ് തുടങ്ങിയവർ നേതൃത്വം നൽകി.
കുളത്തുവയൽ: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച പേരാന്പ്ര ഉപജില്ല സ്കൂൾ കായികമേള ഒളിന്പ്യൻ ജിൻസണ് ജോണ്സണ് ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് കളരിക്കൽ, ഗിരിജ ശശി, ഇ.എം. ശ്രീജിത്ത്, നുസ്രത്ത്, കെ.വി. പ്രമോദ്, വി.ഡി. പ്രേംരാജ്, ബിജു മാത്യു, പി.സി. ദിലീപ് കുമാർ, കെ.പി. ജോസ്, ഫ്രാൻസീസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. മേള ഇന്ന് സമാപിക്കും.