ചുരത്തിൽ ബസും കാറും കൂട്ടിയിടിച്ച് ഗതാഗതം സ്തംഭിച്ചു
1438466
Tuesday, July 23, 2024 7:40 AM IST
താമരശേരി: താമരശേരി ചുരത്തിൽ ബസും കാറും കൂട്ടിയിടിച്ച് അര മണിക്കൂർ ഗതാഗതം സ്തംഭിച്ചു. ചിപ്പിലിത്തോടിനു സമീപം ഇന്നലെ വൈകുന്നേരം നാലരയ്ക്കാണ് സംഭവം.
അപകടത്തിൽ ആർക്കും പരിക്കില്ല. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഒറ്റവരിയായി വാഹനങ്ങൾ കടത്തിവിട്ട് ഗതാഗതം നിയന്ത്രിച്ചു.