ഗാന്ധി സ്തൂപം അനാച്ഛാദനം ചെയ്തു
1437514
Saturday, July 20, 2024 5:01 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് മുൻവശം ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഗാന്ധി സ്തൂപത്തിന്റെ അനാച്ഛാദന കർമം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് കുന്നപ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ ലിസി ചാക്കോ, റിയാനസ് സുബൈർ, വാസുദേവൻ ഞാറ്റുകാലായിൽ എന്നിവർ പ്രസംഗിച്ചു.