നിയമപാലകർ നിഷ്ക്രിയം: നാട്ടിൽ ലഹരി ഒഴുകുന്നു
1429436
Saturday, June 15, 2024 5:26 AM IST
പെരുവണ്ണാമൂഴി: പരിശോധനകൾ നിർത്തിയതോടെ മലയോര മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ലഹരി വിൽപനയും ഉപയോഗവും നിയന്ത്രണാധീതമായി. ചക്കിട്ടപാറ, മുക്കവല, നരിനട, പിള്ളപെരുമണ്ണ, ഭാസ്കരൻമുക്ക്, മുതുകാട്, ചെമ്പനോട പ്രദേശങ്ങളിലെല്ലാം മദ്യമുൾപ്പടെയുള്ള ലഹരികൾ സുലഭമാണ്.
ചക്കിട്ടപാറ വായനശാല പരിസരം ലഹരി ലോബികളുടെ താവളമാണ്. ഉപയോഗിക്കുന്നവരേക്കാൾ വിൽപനക്കാരുടെ എണ്ണം വർധിച്ചു വരുന്നത് നാട്ടിലും വീടുകളിലും സമാധാനം തകരാൻ ഇടയാക്കുന്നുണ്ട്. പോലീസും എക്സൈസും പരിശോധന നിർത്തിയത് ലഹരി ലോബിക്ക് വിലസാൻ അവസരമായിരിക്കുകയാണ്.