ടോറസ് ലോറി വൈദ്യുത പോസ്റ്റിലിടിച്ച് അപകടം
1416912
Wednesday, April 17, 2024 5:14 AM IST
കോടഞ്ചേരി: കോടഞ്ചേരി- തുഷാരഗിരി റോഡിൽ വൈദ്യരുപടിയിൽ ഹോട്ട് മിക്സുമായി വന്ന മൾട്ടി ആക്സിൽ ടോറസ് ലോറി വൈദ്യുത പോസ്റ്റിലിടിച്ച് അപകടം.
അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസിന്റെ മുന്നിലുള്ള ടയർ പൊട്ടിയതാണ് അപകട കാരണം.
പ്രധാന ലൈൻ കടന്നുപോകുന്ന രണ്ട് വൈദ്യുത പോസ്റ്റുകൾ പൊട്ടിയതിനാൽ ഈ ഭാഗത്ത് വൈദ്യുതി വിതരണം മുടങ്ങി. സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പിന്നീട് വേറെ വാഹനം എത്തിച്ച ഹോട്ട് മിക്സ് മാറ്റിക്കയറ്റി.