വനിതാജീവനക്കാരെ തിരച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി
1224036
Saturday, September 24, 2022 12:04 AM IST
കുറ്റ്യാടി: സ്നേഹസ്പർശം ഡയാ ലിസിസ് സെന്ററിൽനിന്ന് പിരിച്ചുവിട്ട നാലു വനിതാജീവനക്കാ രെ തിരച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധസമരത്തിന്റെ ഭാഗമായി ബിജെപി നിരാഹാര സമരമുൾപെടെയുള്ള സമരമാർഗ്ഗങ്ങൾ വരും ദിവസങ്ങളിൽ സ്വീകരിക്കും.
സമരം പരിഹരിക്കാൻ ബ്ലോക്ക് പ്രസിഡന്റും ബന്ധപ്പെട്ട അധികൃതരും തയാറാകാത്തതിനാലാണ് സമരം ശക്തമാക്കുന്നതെന്നു ബിജെപി.കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ഒ.പി. മഹേഷ് പറഞ്ഞു.
കൂടരഞ്ഞി സെന്റ്
സെബാസ്റ്റ്യൻസ്
ഹയർ സെക്കന്‍ഡറി
സ്കൂള്‍ പ്ലാസ്റ്റിക് മുക്തം
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്‍ഡറി സ്കൂൾ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു. ഗ്രീൻ ക്ളീൻ ക്യാമ്പസ് എന്ന മഹത്തായ ആശയം പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജർ ഫാ. റോയി തേക്കുംകാട്ടിലിന്റെ അധ്യക്ഷതയിൽ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
സ്കൂളിലെ സന്നദ്ധ സംഘടനകളായ എൻഎസ്എസ്, സീഡ് ക്ലബ്ബ് എന്നിവർ തുടർപ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ചടങ്ങിൽ വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിലായി വെയ്സ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.