ഫുട്ബോൾ ടൂർണമെന്റിൽ അൽശിഫ നഴ്സിംഗ് കോളജ് ജേതാക്കൾ
1577101
Saturday, July 19, 2025 5:43 AM IST
പെരിന്തൽമണ്ണ: മൗലാന അഖില കേരള നഴ്സിംഗ് ഇന്റർ കോളജീയറ്റ് സീസണ് ടു ഫുട്ബോളിൽ പെരിന്തൽമണ്ണ അൽശിഫ നഴ്സിംഗ് കോളജ് ജേതാക്കളായി. പെരിന്തൽമണ്ണ മൗലാന റൂഫ് ടർഫിൽ നടന്ന മത്സരം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ വിവിധ ഭാഗങ്ങളിലെ 15 നഴ്സിംഗ് കോളജ് ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ അൽശിഫ നഴ്സിംഗ് കോളജ് ഒന്നാം സ്ഥാനം നേടി കിരീടമണിഞ്ഞു. രണ്ടാംസ്ഥാനം കൊട്ടാരക്കര മേഴ്സി നഴ്സിംഗ് കോളജും മൂന്നാം സ്ഥാനം രാമപുരം ക്രസന്റ് നഴ്സിംഗ് കോളജും നേടി.
മികച്ച പ്രകടനം കാഴ്ചവച്ച മേഴ്സി നഴ്സിംഗ് കോളജിലെ സി. ഹരി ബെസ്റ്റ് പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡ് നേടി. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും മൗലാന ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ വി.എം. സെയ്തുമുഹമ്മദ് സമ്മാനിച്ചു.
മൗലാന നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ. ടി.വി. സോമി, വൈസ് പ്രിൻസിപ്പൽ പ്രഫ. ബെറ്റി തോമസ്, വിവിധ വകുപ്പുകളിലെ അധ്യാപകർ നേതൃത്വം നൽകി.