താറാവ് കൂട്ടിൽ നിന്ന് പെരുന്പാന്പിനെ പിടികൂടി
1577102
Saturday, July 19, 2025 5:43 AM IST
പരിയാപുരം: പരിയാപുരത്തെ വാത്താച്ചിറ വർഗീസ് ജോർജിെൻ വീട്ടുപരിസരത്തെ താറാവിന്റെ കൂട്ടിൽ നിന്ന് പെരുന്പാന്പിനെ പിടികൂടി. ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരാണ് പിടികൂടിയത്. മൂന്ന് താറാവുകളെ കൊന്ന നിലയിലാണ് പെരുന്പാന്പിനെ കണ്ടത്.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സർപ്പ റെസ്ക്യൂവർമാരായ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഫാറൂഖ് പൂപ്പലം, പ്രവർത്തകനായ സുബീഷ് പരിയാപുരം എന്നിവരാണ് പെരുന്പാന്പിനെ പിടികൂടിയത്.
പെരുന്പാന്പിനെ പിന്നീട് അമരന്പലം സൗത്ത് ഫോറസ്റ്റ് ആർആർടിക്ക് കൈമാറും.