പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ ഇ​ന്ന് ദുഃ​ഖ​വെ​ള്ളി
Friday, March 29, 2024 4:41 AM IST
അ​ങ്ങാ​ടി​പ്പു​റം: ലോ​ക​മെ​ങ്ങു​മു​ള്ള ക്രൈ​സ്ത​വ​ര്‍​ക്ക് ഇ​ന്ന് ദുഃ​ഖ​വെ​ള്ളി. ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും അ​നു​സ്മ​ര​ണ ദി​നം. ശി​ഷ്യ​ന്മാ​രു​ടെ കാ​ലു​ക​ള്‍ ക​ഴു​കി​യ യേ​ശു​വി​ന്‍റെ ത്യാ​ഗ​ത്തെ അ​നു​സ്മ​രി​ച്ച്‌ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ പെ​സ​ഹാ ആ​ച​രി​ച്ചു.

പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് വി​കാ​രി ഫാ.​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ, ഫാ.​പ​യ​സ് നെ​ല്ലി​യാ​നി​യി​ൽ, അ​സി.​വി​കാ​രി ഫാ.​സി​റി​ൾ ഇ​ല​ക്കു​ടി​ക്ക​ൽ, ഫാ.​അ​ജോ മു​ള​വേ​ലി​പ്പു​റ​ത്ത് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ ആ​രാ​ധ​ന​യും ന​ട​ന്നു.ദുഃ​ഖ​വെ​ള്ളി തി​രു​ക​ർ​മ​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും.

വൈ​കി​ട്ട് നാ​ലി​ന് ചീ​ര​ട്ടാ​മ​ല ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. നാ​ളെ ദുഃ​ഖ​ശ​നി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ ഏ​ഴി​ന് പു​ത്ത​ൻ തീ-​പു​ത്ത​ൻ വെ​ള്ളം വെ​ഞ്ച​രി​പ്പ്, ജ്ഞാ​ന​സ്നാ​ന വ്ര​ത ന​വീ​ക​ര​ണം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യു​ണ്ടാ​കും. ഉ​യി​ർ​പ്പു തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ 30ന് ​രാ​ത്രി 10.30ന് ​തു​ട​ങ്ങും. 31ന് ​രാ​വി​ലെ ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും. ഈ​സ്റ്റ​ർ ആ​ഘോ​ഷ​ത്തോ​ടെ വി​ശു​ദ്ധ​വാ​ര​ത്തി​നു സ​മാ​പ​ന​മാ​കും.

മ​ല​പ്പു​റം: മ​ല​പ്പു​റം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ പെ​സ​ഹ തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു. കാ​ലു​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യും പെ​സ​ഹാ​ത്തി​രു​നാ​ളും മ​ല​പ്പു​റം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു നി​ര​പ്പേ​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഭ​ക്തി ആ​ദ​ര​പൂ​ര്‍​വം ന​ട​ന്നു. ഊ​ര​കം അ​ല്‍​ഫോ​ന്‍​സ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​തോ​മ​സ് ക​ണ്ണ​മ്പ​ള്ളി സ​ഹ​കാ​ര്‍​മി​ക​നാ​യി​രു​ന്നു.

ഇ​ന്നു ദുഃ​ഖ​വെ​ള്ളി രാ​വി​ലെ 7.30ന് ​ഈ​ശോ മി​ശി​ഹാ​യു​ടെ പീ​ഡാ​നു​ഭ​വ ച​രി​ത്രം സ്മ​രി​ക്ക​പ്പെ​ടു​ന്ന പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​യും തു​ട​ര്‍​ന്ന് കു​രി​ശു വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര​യു​ടെ സ്മ​ര​ണ പു​തു​ക്കി ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നു ആ​രം​ഭി​ക്കു​ന്ന ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ കു​രി​ശി​ന്‍റെ വ​ഴി (പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം) മ​ല​പ്പു​റം ന​ഗ​രം ചു​റ്റി തു​ട​ര്‍​ന്ന് പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. ഉ​യി​ര്‍​പ്പ് ഞാ​യ​ര്‍ തി​രു​ക​ര്‍​മ​ങ്ങ​ള്‍ ശ​നി​യാ​ഴ്ച രാ​ത്രി 9.30ന് ​ആ​രം​ഭി​ക്കും. ഫാ. ​മാ​ത്യു നി​ര​പ്പേ​ല്‍ നേ​തൃ​ത്വം ന​ല്‍​കും.

താ​ളി​പ്പാ​ടം: താ​ളി​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ല്‍ പെ​സ​ഹ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ കാ​ലു​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ​യ്ക്ക് വി​കാ​രി ഫാ. ​ജെ​യിം​സ് കു​ന്ന​ത്തേ​ട്ട് നേ​തൃ​ത്വം ന​ല്‍​കി.

മ​ണി​മൂ​ളി: മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ കാ​ലു​ക​ഴു​ക​ല്‍ ശു​ശ്രൂ​ഷ ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ല്‍ നി​ര്‍​വ​ഹി​ച്ചു. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ല്‍, ഫാ. ​അ​രു​ണ്‍ പൊ​യ്ക​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കാ​ളി​കാ​വ്: അ​ട​ക്കാ​ക്കു​ണ്ട് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കാ​ലു ക​ഴു​ക​ൽ ശു​ശ്രൂ​ഷ​ക്കും തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും വി​കാ​രി ഫാ.​സ​ന്തോ​ഷ് ഇ​രു​പ്പ​ക്കാ​ട്ട് (ഒ​എ​ഫ്എം ) നേ​തൃ​ത്വം ന​ൽ​കി. കാ​ളി​കാ​വ് ചെ​ങ്കോ​ട് സെ​ന്‍റ് സേ​വ്യേ​ർ​സ് ദേ​വാ​ല​യ​ത്തി​ൽ കാ​ലു ക​ഴു​ക​ൽ ശു​ശ്രു​ഷ​ക്കും തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും വി​കാ​രി ഫാ. ​ഡൊ​മ​നി​ക്ക് മു​ട്ട​ത്തു​കു​ഴി നേ​തൃ​ത്വം ന​ൽ​കി.

പെ​രി​ന്ത​ൽ​മ​ണ്ണ: ലൂ​ർ​ദ് മാ​താ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​റു​ക​പ​റ​മ്പി​ൽ 12 ശി​ഷ്യ​ന്മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി പെ​സ​ഹ ആ​ച​രി​ച്ചു.