ആ​ദ്യ ദി​വ​സം ആ​രും പ​ത്രി​ക ന​ല്‍​കി​യി​ല്ല
Friday, March 29, 2024 4:41 AM IST
മ​ല​പ്പു​റം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വി​ജ്ഞാ​പ​ന​ത്തി​നു പി​ന്നാ​ലെ മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച നോ​ട്ടീ​സ് (ഫോ​റം 1) വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍ വി​നോ​ദും പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ നോ​ട്ടീ​സ് വ​ര​ണാ​ധി​കാ​രി​യാ​യ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കെ. ​മ​ണി​ക​ണ്ഠ​നും പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ ആ​ദ്യ ദി​ന​മാ​യ ഇ​ന്ന​ലെ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​രും പ​ത്രി​ക ന​ല്‍​കി​യി​ല്ല. ഏ​പ്രി​ല്‍ നാ​ല് വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കീ​ട്ട് മൂ​ന്ന് വ​രെ പ​ത്രി​ക സ്വീ​ക​രി​ക്കും. നെ​ഗോ​ഷ്യ​ബി​ള്‍ ഇ​ന്‍​സ്ട്രു​മെ​ന്‍റ് ആ​ക്ട് പ്ര​കാ​ര​മു​ള്ള അ​വ​ധി ദി​ന​ങ്ങ​ളാ​യ മാ​ര്‍​ച്ച് 29, 31, ഏ​പ്രി​ല്‍ ഒ​ന്ന് തി​യ​തി​ക​ളി​ല്‍ പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ല.

പ​ത്രി​ക​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഏ​പ്രി​ല്‍ അ​ഞ്ചി​ന് രാ​വി​ലെ 11ന് ​ന​ട​ക്കും. ഏ​പ്രി​ല്‍ എ​ട്ട് വ​രെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കും. എ​ട്ടി​ന് വൈ​കീ​ട്ട് മൂ​ന്നു മു​ത​ല്‍ ചി​ഹ്നം അ​നു​വ​ദി​ക്കും. തു​ട​ര്‍​ന്ന് ഏ​പ്രി​ല്‍ 26ന് ​തെ​ര​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ജൂ​ണ്‍ നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ല്‍.

ദൃ​ശ്യ-​ശ്ര​വ്യ പ​ര​സ്യ​ങ്ങ​ള്‍​ക്ക് മു​ന്‍​കൂ​ര്‍ അം​ഗീ​കാ​രം വാ​ങ്ങ​ണം

മ​ല​പ്പു​റം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ല​ക്ട്രോ​ണി​ക്‌​സ് മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും വ്യ​ക്തി​ക​ളും ന​ല്‍​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ങ്ങ​ള്‍​ക്ക് ജി​ല്ലാ​ത​ല മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി​യു​ടെ മു​ന്‍​കൂ​ര്‍ അം​ഗീ​കാ​രം വാ​ങ്ങ​ണം.

സം​സ്ഥാ​ന​ത​ല​ത്തി​ല്‍ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും ന​ല്‍​കു​ന്ന ദൃ​ശ്യ, ശ്ര​വ്യ പ​ര​സ്യ​ങ്ങ​ള്‍​ക്ക് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഓ​ഫീ​സി​ലെ മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​വും വാ​ങ്ങ​ണം.

മ​ല​പ്പു​റ​ത്ത് ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍ വി​നോ​ദ് ചെ​യ​ര്‍​മാ​നും ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​മു​ഹ​മ്മ​ദ് മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി​യു​മാ​യി ജി​ല്ലാ​ത​ല മീ​ഡി​യാ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി (എം​സി​എം​സി) രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ് ക​ള​ക്ട​ര്‍ അ​പൂ​ര്‍​വ ത്രി​പാ​ദി, എ​ന്‍​ഐ​സി ജി​ല്ലാ ഓ​ഫീ​സ​ര്‍ പി. ​പ​വ​ന​ന്‍, ആ​കാ​ശ​വാ​ണി മ​ഞ്ചേ​രി എ​ഫ്.​എം. സ്റ്റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഇ​ന്‍​ചാ​ര്‍​ജ് പ്ര​താ​പ് പോ​ള്‍, മ​ല​പ്പു​റം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​മ​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​ണ്.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഓ​ഫീ​സി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ടി.​വി ചാ​ന​ലു​ക​ള്‍, ലോ​ക്ക​ല്‍ കേ​ബി​ള്‍ ചാ​ന​ലു​ക​ള്‍, റേ​ഡി​യോ, ഇ- ​പേ​പ്പ​ര്‍, ഇ​ന്‍റ​ര്‍​നെ​റ്റ്, സോ​ഷ്യ​ല്‍ മീ​ഡി​യ, സി​നി​മാ തി​യേ​റ്റ​റു​ക​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ഓ​ഡി​യോ- വി​ഷ്വ​ല്‍ ഡി​സ്‌​പ്ലേ, ബ​ള്‍​ക് എ​സ്.​എം.​എ​സ്, ബ​ള്‍​ക് വോ​യ്‌​സ് മെ​സേ​ജ് എ​ന്നി​വ​യി​ലെ പ​ര​സ്യ​ങ്ങ​ള്‍​ക്കെ​ല്ലാം പ്രീ ​സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ വാ​ങ്ങ​ണം.

നി​ര്‍​ദി​ഷ്ട ഫോ​മി​ല്‍ ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം സി.​ഡി​യി​ലോ പെ​ന്‍​ഡ്രൈ​വി​ലോ അം​ഗീ​കാ​രം കി​ട്ടേ​ണ്ട ഉ​ള്ള​ട​ക്ക​ത്തി​ന്‍റെ ര​ണ്ട് പ​ക​ര്‍​പ്പും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ട്രാ​ന്‍​സ്‌​ക്രി​പ്റ്റും സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ബി 3 ​ബ്ലോ​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് /മീ​ഡി​യാ മോ​ണി​റ്റ​റി​ങ് സെ​ല്ലി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

പ്ര​ക്ഷേ​പ​ണ​ത്തി​ന് നി​ശ്ച​യി​ച്ച തീ​യ​തി​ക്ക് മൂ​ന്ന് ദി​വ​സം മു​മ്പെ​ങ്കി​ലും അ​പേ​ക്ഷ ന​ല്‍​ക​ണം. ജി​ല്ലാ​ത​ല സ​മി​തി ര​ണ്ട് ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. തീ​രു​മാ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന​ത​ല ക​മ്മി​റ്റി​ക്ക് അ​പ്പീ​ല്‍ ന​ല്‍​കാം.