നി​ല​മ്പൂ​രി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സ്റ്റി​ക്ക​ര്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വ്
Thursday, March 28, 2024 5:38 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ ന​ഗ​ര​സ​ഭ​ചെ​ക്ക്ഡ് സ്റ്റി​ക്ക​റു​ക​ള്‍ ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ മ​ല​പ്പു​റം ആ​ര്‍​ടി ബോ​ര്‍​ഡ് യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം.

അ​ടു​ത്ത മാ​സം അ​ഞ്ചി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ, നി​ല​മ്പൂ​ര്‍ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ, നി​ല​മ്പൂ​രി​ലെ സം​യു​ക്ത ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ യൂ​ണി​യ​ന്‍റെ കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ ഒ​ന്നി​ച്ചി​രു​ന്ന് ന​ട​ത്തു​ന്ന ച​ര്‍​ച്ച​ക്ക് ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഇ​ന്ന​ലെ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ധാ​ര​ണ​യാ​യി.

നി​ല​മ്പൂ​ര്‍ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ പ്ര​തി​നി​ധി​ക​ള്‍ ഇ​ന്ന​ലെ നി​ല​മ്പൂ​ര്‍ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യാ​യ​ത്.

കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം അ​ത​ത് പ്ര​ദേ​ശ​ത്തെ കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​ക​ളും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് ചെ​ക്ക്ഡ് സ്റ്റി​ക്ക​റു​ക​ള്‍ ന​ല്‍​കാ​റു​ള്ള​തെ​ന്ന് ഐ​എ​ന്‍​ടി​യു​സി നേ​താ​വ് ടി.​എം.​എ​സ്. ആ​ഷി​ഫ് പ​റ​ഞ്ഞു.

എ​ന്നാ​ല്‍ നി​ല​മ്പൂ​രി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ വ​ര്‍​ഷം സി​ഐ​ടി​യു​വി​ലെ ഒ​രു വി​ഭാ​ഗം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​നു​മാ​യി ചേ​ര്‍​ന്ന് ന​ഗ​ര​സ​ഭ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ്റ്റി​ക്ക​റു​ക​ള്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഇ​തി​നെ സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ന​ഗ​ര​സ​ഭ ന​ല്‍​കു​ന്ന സ്റ്റി​ക്ക​ര്‍ വി​ത​ര​ണം മാ​റ്റി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വാ​യ​ത്.

നി​ല​മ്പൂ​ര്‍ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യു​മാ​യു​ള്ള ച​ര്‍​ച്ച​യി​ല്‍ വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ ടി.​എം.​എ​സ്. ആ​ഷി​ഫ്, ഇ.​ഡി. മ​ത്താ​യി, റ​ഹീം ചോ​ല​യി​ല്‍ ,ബാ​വ അ​ഷ്റ​ഫ്, ഫൈ​സ​ല്‍ ത​യ്യി​ല്‍, ഹ​ബീ​ബ് ദേ​വ​ശേ​രി, ഷാ​ജ​ഹാ​ന്‍ ച​ന്ത​ക്കു​ന്ന്, സ​ന്തോ​ഷ് ഏ​നാ​ന്തി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.