നി​ല​മ്പൂ​രി​ല്‍ റോ​ഡ് ഷോ​യി​ലൂ​ടെ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് കെ. ​സു​രേ​ന്ദ്ര​ന്‍
Thursday, March 28, 2024 5:38 AM IST
നി​ല​മ്പൂ​ര്‍: വ​യ​നാ​ട് മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് നി​ല​മ്പൂ​രി​ല്‍ ആ​വേ​ശ​ക​ര​മാ​യ റോ​ഡ്ഷോ​യോ​ടെ തു​ട​ക്കം.

നി​ല​മ്പൂ​ര്‍ ജ്യോ​തി​പ്പ​ടി​യി​ല്‍ നി​ന്നു അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന്‍ റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ജ​ന​ത​പ്പ​ടി​യി​ല്‍ അ​വ​സാ​നി​ച്ചു. സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റു​ക്ക​ണ​ക്കി​ന് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും അ​ണി​നി​ര​ന്നു. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും റാ​ലി വീ​ക്ഷി​ക്കാ​നെ​ത്തി​യ​വ​രെ​യും സു​രേ​ന്ദ്ര​ന്‍ അ​ഭി​വാ​ദ്യം ചെ​യ്തു.

രാ​ഹു​ല്‍​ഗാ​ന്ധി​യെ അ​മേ​ഠി​യി​ല്‍ സ്മൃ​തി ഇ​റാ​നി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ച​രി​ത്രം കെ. ​സു​രേ​ന്ദ്ര​നി​ലൂ​ടെ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലും ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ മു​ദ്രാ​വാ​ക്യം മു​ഴ​ങ്ങി കേ​ട്ടു.

വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ല​മ്പൂ​ര്‍, ഏ​റ​നാ​ട്, വ​ണ്ടൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍. ഇ​ന്നു രാ​വി​ലെ മു​ത​ല്‍ ഉ​ച്ച​വ​രെ കെ. ​സു​രേ​ന്ദ്ര​ന്‍ നി​ല​മ്പൂ​രി​ലെ പൗ​ര​പ്ര​മു​ഖ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ​യും വോ​ട്ട​ര്‍​മാ​രെ​യും നേ​രി​ല്‍ ക​ണ്ട് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കും.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ടു വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കാ​നും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. വ​യ​നാ​ട്ടി​ല്‍ എ​ന്‍​ഡി​എ​യു​ടെ​യും ബി​ജെ​പി​യു​ടെ​യും ക​രു​ത്ത് അ​റി​യി​ക്കാ​നാ​ണ് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ കെ. ​സു​രേ​ന്ദ്ര​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യും ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കെ.​പി. ന​ഡ്ഢ​യും കൂ​ടി വ​യ​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യി​ട്ടു​ള്ള​ത്.

രാ​ഹു​ല്‍​ഗാ​ന്ധി​ക്ക് വ​യ​നാ​ട്ടി​ല്‍ കെ. ​സു​രേ​ന്ദ്ര​നി​ലൂ​ടെ ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ക​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യം. പാ​ര്‍​ട്ടി കൊ​ടി​ക​ളും തൊ​പ്പി​ക​ളും അ​ണി​ഞ്ഞാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വേ​ശ​ത്തോ​ടെ റോ​ഡ്ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​ര്‍, നി​ല​മ്പൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു സാ​മു​വ​ല്‍, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ എം.​കെ. വി​ജ​യ നാ​രാ​യ​ണ​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. വേ​ലാ​യു​ധ​ന്‍, അ​ജി തോ​മ​സ്, സം​സ്ഥാ​ന സ​മി​തി അം​ഗം സി.​കെ. കു​ഞ്ഞു​മു​ഹ​മ്മ​ദ്, ര​ശ്മി​ല്‍​നാ​ഥ്, അ​ഡ്വ. ടി.​കെ. അ​ശോ​ക് കു​മാ​ര്‍, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.