മ​ഞ്ഞ​പ്പി​ത്തം: ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Thursday, March 28, 2024 5:38 AM IST
മ​ഞ്ചേ​രി: വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി രം​ഗ​ത്ത്. ഏ​റ​നാ​ട് താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ഞ്ചേ​രി സീ​തി​ഹാ​ജി സ്മാ​ര​ക ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജു​മാ​യ എം. ​ഷാ​ബി​ര്‍ ഇ​ബ്രാ​ഹിം നി​ര്‍​വ​ഹി​ച്ചു.

സെ​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ വി.​ജി. അ​നി​ത, എം. ​റീ​ന, കെ.​പി. അ​ബ്ദു​ള്‍​ജ​വാ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര്‍​ക്കും ഓ​ട്ടോ​റി​ക്ഷാ, ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും മ​ഞ്ഞ​പ്പി​ത്തം, സൂ​ര്യ​താ​പം എ​ന്നി​വ​ക്കെ​തി​രേ സ്വീ​ക​രി​ക്കേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

പാ​രാ​ലീ​ഗ​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ കെ. ​അ​മ്പി​ളി, കെ. ​പ​ങ്ക​ജം, ലി​ല്ലി മാ​ത്യു, എം. ​സാ​ജി​ത, ശ​ബ്ന എം. ​കാ​ട്ടു, കെ. ​സാ​ഹി​റ, എ​ന്‍. ജ​ന​ത, എ​ന്‍. ജ​ല​ജ, കെ. ​ര​മ്യ, പി.​കെ. ച​ന്ദ്ര​ബാ​ബു, ര​വീ​ന്ദ്ര​ന്‍ മം​ഗ​ല​ശേ​രി, ടി.​പി. സു​രേ​ശ​ന്‍, കെ. ​ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.