സ​ഞ്ജീ​വ​നം പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ക്ലി​നി​ക്ക് സ​ജ്ജ​മാ​യി
Wednesday, March 27, 2024 5:41 AM IST
കോ​ട്ട​യ്ക്ക​ല്‍: മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​ന്ത്വ​ന ചി​കി​ത്സ​യ്ക്ക് കൂ​ട്ടാ​യ നേ​തൃ​ത്വ​വും പ​ങ്കാ​ളി​ത്ത​വും ന​ല്‍​കേ​ണ്ട​ത് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് തൃ​ശൂ​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ഇ. ദി​വാ​ക​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ല്ലാ ചി​കി​ത്സ​ക​ളും ക​ഴി​ഞ്ഞ​ശേ​ഷം മ​ര​ണം ആ​സ​ന്ന​മാ​യ സ​മ​യ​ത്ത് ന​ല്‍​കേ​ണ്ട ചി​കി​ത്സ​യ​ല്ല സാ​ന്ത്വ​ന ചി​കി​ത്സ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ട്ട​യ്ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല ധ​ര്‍​മാ​ശു​പ​ത്രി​യു​ടെ കീ​ഴി​ല്‍ ആ​രം​ഭി​ക്കു​ന്ന "സ​ഞ്ജീ​വ​നം’ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ട്ട​യ്ക്ക​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​ഹ​നീ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്യ​വൈ​ദ്യ​ശാ​ല മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഡോ. ​പി.​എം. വാ​രി​യ​ര്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ഴി​ക്കോ​ട് എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ഇ. നാ​രാ​യ​ണ​ന്‍​കു​ട്ടി വാ​രി​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ര്യ​വൈ​ദ്യ​ശാ​ല സി​ഇ​ഒ കെ. ​ഹ​രി​കു​മാ​ര്‍, ആ​ര്യ​വൈ​ദ്യ​ശാ​ല ഓ​ണ​റ​റി ചീ​ഫ് മെ​ഡി​ക്ക​ല്‍ അ​ഡ്വൈ​സ​ര്‍ (മോ​ഡേ​ണ്‍ മെ​ഡി​സി​ന്‍) ഡോ. ​പി. ബാ​ല​ച​ന്ദ്ര​ന്‍, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പു​തു​ക്കി​ടി മ​റി​യാ​മു, ഡോ. ​പി.​ആ​ര്‍. ര​മേ​ഷ്, യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ എം. ​രാ​മ​ച​ന്ദ്ര​ന്‍, കെ. ​മ​ധു, എം.​വി. രാ​മ​ച​ന്ദ്ര​ന്‍, കെ.​പി. മു​ര​ളീ​ധ​ര​ന്‍, ആ​ര്യ​വൈ​ദ്യ​ശാ​ല ട്ര​സ്റ്റി​യും അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ഫി​സി​ഷ്യ​നു​മാ​യ ഡോ. ​കെ. മു​ര​ളീ​ധ​ര​ന്‍, ചീ​ഫ്മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എം. മ​ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക്ലി​നി​ക്കി​ന്‍റെ ഒ.​പി. സ​മ​യം രാ​വി​ലെ എ​ട്ടു മു​ത​ല്‍ 11 വ​രെ​യും വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ല്‍ നാ​ലു വ​രെ​യും ആ​യി​രി​ക്കു​മെ​ന്നും രോ​ഗാ​വ​സ്ഥ അ​നു​സ​രി​ച്ച് കി​ട​ത്തി ചി​കി​ത്സ​യ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ള്‍ സ​ഞ്ജീ​വ​നം പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ക്ലി​നി​ക്കി​ല്‍ ല​ഭ്യ​മാ​കു​മെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. ലേ​ഖ പ​റ​ഞ്ഞു.