ഹോ​ളോ​ഗ്രാം സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ പ​ഠ​നം; മൂ​ര്‍​ക്ക​നാ​ട് സ്കൂ​ളി​ല്‍ പ​ഠ​നം ഇ​നി വേ​റെ ലെ​വ​ല്‍
Wednesday, March 27, 2024 5:41 AM IST
മൂ​ര്‍​ക്ക​നാ​ട്: മൂ​ര്‍​ക്ക​നാ​ട് എ​ഇ​എം​എ​യു​പി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​നി പ​ഠി​ക്കു​ക ഹോ​ളോ​ഗ്രാം സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഹോ​ളോ​ഗ്രാം സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ ക്ലാ​സു​ക​ള്‍ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് ഈ ​വി​ദ്യാ​ല​യ​ത്തി​ല്‍.

കോ​വി​ഡ് കാ​ല​ത്ത് ഓ​ഗ്മെ​ന്‍റ് റി​യാ​ലി​റ്റി​യു​ടെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ലൂ​ടെ പു​തി​യ അ​ധ്യാ​പ​ന രീ​തി​യി​ല്‍ ച​രി​ത്രം സൃ​ഷ്ടി​ച്ച മൂ​ര്‍​ക്ക​നാ​ട് എ​ഇ​എം​എ​യു​പി വി​ദ്യാ​ല​യ​ത്തി​ന്‍റെ പു​തി​യ ആ​ശ​യം
ഓ​ഗ്മെ​ന്‍റ് റി​യാ​ലി​റ്റി ക്ലാ​സു​ക​ളു​ടെ അ​ന്ത​രീ​ക്ഷം എ​ങ്ങ​നെ ഓ​ഫ് ലൈ​ന്‍ ക്ലാ​സു​ക​ളി​ലും അ​വ​ത​രി​പ്പി​ക്കാ​മെ​ന്ന അ​ധ്യാ​പ​ക​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് രൂ​പ​പ്പെ​ട്ട​ത്.

ഇ​ത്ത​രം വി​ദ്യ​ക​ള്‍ ക്ലാ​സ്മു​റി​ക​ളി​ല്‍ വേ​ണ​മെ​ന്ന​ത് ര​ക്ഷി​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് അ​ധ്യാ​പ​ക​ര്‍​ക്ക് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്നി​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്താ​നും നി​ര്‍​ണാ​യ​ക വി​ഷ​യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​നും വ​ള​രെ വേ​ഗ​ത്തി​ല്‍ ക​ഴി​യും. ഇ​തു പ​ഠ​ന​ത്തി​ന്‍റെ സ​മ്പൂ​ര്‍​ണ പ്ര​ക്രി​യ​യെ ല​ളി​ത​മാ​ക്കു​ന്നു.

പ്രൈ​മ​റി, എ​ല്‍​പി ക്ലാ​സു​ക​ളി​ലാ​ണ് ഇ​താ​ദ്യം അ​വ​ത​രി​പ്പി​ച്ച​ത്. കു​ട്ടി​ക​ളെ അ​വ​രു​ടെ താ​ത്പ​ര്യ​ത്തി​ന​നു​സ​രി​ച്ച് അ​റി​വി​ന്‍റെ വി​ശാ​ല​മാ​യ ലോ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും അ​ധ്യാ​പ​ന​വും അ​ധ്യ​യ​ന​വും ര​സ​ക​ര​മാ​ക്കു​ക എ​ന്ന​തു​മാ​ണ് ഹോ​ളോ​ഗ്രാം ക്ലാ​സു​ക​ളു​ടെ ല​ക്ഷ്യം. അ​ധ്യാ​പ​ക​രാ​യ വി.​ശ്യാം, പി.​ശ്രീ​രാ​ജ്, മ​നു, വി. ​ഷാ​ദി​യ, ലി​ഷ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​തി​നു പി​ന്നി​ല്‍.