തെ​ര​ഞ്ഞെ​ടു​പ്പ്: ഹ​രി​ത ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം
Tuesday, March 26, 2024 7:10 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കാ​ന്‍ ഹ​രി​ത ച​ട്ടം പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കെ. ​മ​ണി​ക​ണ്ഠ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

നി​യ​മ​വി​രു​ദ്ധ​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പോ​സ്റ്റ​റു​ക​ള്‍, കൊ​ടി തോ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ആ​ന്‍റി ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡ് നീ​ക്കം ചെ​യ്യു​മ്പോ​ള്‍ അ​വ കൃ​ത്യ​മാ​യി ശേ​ഖ​രി​ച്ച് ഹ​രി​ത ക​ര്‍​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ എം​സി​എ​ഫി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ശു​ചി​ത്വ​മി​ഷ​ന്‍ സ്വീ​ക​രി​ക്ക​ണം.

സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നും അ​ല​ങ്കാ​ര​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ര്‍​ഡു​ക​ളും ബാ​ന​റു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും പ്ലാ​സ്റ്റി​ക്, പി​വി​സി വി​മു​ക്ത​മാ​കേ​ണ്ട​തും പ​ക​രം നൂ​റു ശ​ത​മാ​നം കോ​ട്ട​ണ്‍, പേ​പ്പ​ര്‍, പോ​ളി എ​ത്തി​ലി​ന്‍ തു​ട​ങ്ങി​യ പു​ന​ചം​ക്ര​മ​ണം ചെ​യ്യാ​വു​ന്ന​തും പ​രി​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മാ​യ​തു​മാ​യ പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യ​ണം.പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ സ​ജ്ജ​മാ​ക്കു​മ്പോ​ള്‍ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​തും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ല്‍ ഗ്രീ​ന്‍
പ്രോ​ട്ടോ​ക്കോ​ള്‍

ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തേ​ണ്ട​തു​മാ​ണ്. പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍, വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ത്തി​നും, ഇ​ല​ക്ഷ​ന്‍ സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ കൈ​മാ​റ്റ​ത്തി​നും പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി നി​യ​ന്ത്രി​ക്ക​ണ്ട​തും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും ഏ​ജ​ന്‍റു​മാ​രും ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ള്‍, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ കൊ​ണ്ടു​വ​രു​വാ​ന്‍ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ളും ക​ണ്ടെ​യ്ന​റു​ക​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ഔ​ദ്യോ​ഗി​ക​മാ​യി ന​ല്‍​കു​ന്ന ഫോ​ട്ടോ വോ​ട്ട​ര്‍ സ്ലി​പ്പ്, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ന​ല്‍​കു​ന്ന സ്ലി​പ്പു​ക​ള്‍ എ​ന്നി​വ ശേ​ഖ​രി​ച്ച് ക​ള​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ എ​ത്തി​ച്ച് ആ​ക്രി വ​സ്തു​ക്ക​ളാ​യി കൈ​മാ​റു​ക​യും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, ഹ​രി​ത​കേ​ര​ള മി​ഷ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ല​ക്ഷ​ന്‍ പ്ര​ചാ​ര​ണ വ​സ്തു​ക്ക​ള്‍ നീ​ക്കം ചെ​യ്ത് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​തു​മാ​ണ്.യോ​ഗ​ത്തി​ല്‍ ത​ദ്ദേ​ശ​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി.​ബി. ഷാ​ജു, ശു​ചി​ത്വ മി​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​തി​ര തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.