മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു
Tuesday, March 26, 2024 7:10 AM IST
മ​ഞ്ചേ​രി: പ​യ്യ​നാ​ട് കു​ട്ടി​പ്പാ​റ​യി​ല്‍ നി​ന്നു ക​ഞ്ചാ​വും എം​ഡി​എം​എ​യും പി​ടി​കൂ​ടി. പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​യ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യു​ടെ ബൈ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​തി​ല്‍ നി​ന്നാ​ണ് 50 ഗ്രാം ​ക​ഞ്ചാ​വും ഏ​ഴ് ഗ്രാം ​എം​ഡി​എം​എ​യും പി​ടി​കൂ​ടി​യ​ത്. ആ​ളൊ​ഴി​ഞ്ഞ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ താ​ത്കാ​ലി​ക ഷെ​ഡ് കെ​ട്ടി ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ല്‍​പ്പ​ന​യും ന​ട​ന്നു​വ​ന്നി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. നേ​ര​ത്തെ മ​റ്റൊ​രു സ്ഥ​ല​ത്ത് ഇ​തു​പോ​ലു​ള്ള ഷെ​ഡ് നാ​ട്ടു​കാ​ര്‍ തീ​യി​ട്ട് ന​ശി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് പു​തി​യ ഷെ​ഡ് കെ​ട്ടി​യ​ത്. പ്ര​തി​ക്കെ​തി​രേ എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം നേ​ര​ത്തെ​യും കേ​സു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.