വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കാ​ന്‍ ഇ​ന്നുകൂ​ടി അ​വ​സ​രം
Monday, March 25, 2024 12:46 AM IST
മ​ല​പ്പു​റം: വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​തു​വ​രെ പേ​രു ചേ​ര്‍​ത്തി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്കു ഇ​ന്നു കൂ​ടി അ​വ​സ​രം. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി​യു​ടെ പ​ത്തു​ദി​വ​സം മു​മ്പു​വ​രെ​യാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ക. 18 വ​യ​സ് തി​ക​ഞ്ഞ ഏ​തൊ​രു ഇ​ന്ത്യ​ന്‍ പൗ​ര​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പോ​ര്‍​ട്ട​ല്‍ വ​ഴി​യോ, വോ​ട്ട​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ ആ​പ് ഉ​പ​യോ​ഗി​ച്ചോ, ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ വ​ഴി​യോ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കാം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പോ​ര്‍​ട്ട​ല്‍ വ​ഴി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ votser.eci.gov.in പ്ര​വേ​ശി​ച്ച് മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​കി പു​തി​യ അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് വേ​ണം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ചെ​യ്യാ​ന്‍.

ഇം​ഗ്ലീ​ഷി​ലോ മ​ല​യാ​ള​ത്തി​ലോ അ​പേ​ക്ഷ എ​ന്‍​ട്രി​ക​ള്‍ പൂ​രി​പ്പി​ക്കാ​ന്‍ ക​ഴി​യും. ന്യൂ ​ര​ജി​സ്ട്രേ​ഷ​ന്‍ ഫോ​ര്‍ ജ​ന​റ​ല്‍ ഇ​ല​ക്ടേ​ഴ്സ് എ​ന്ന ഒ​പ്ഷ​ന്‍ തു​റ​ന്നു (പു​തു​താ​യി വോ​ട്ട് ചേ​ര്‍​ക്കു​ന്ന​വ​ര്‍​ക്കു​ള്ള ഫോം) ​സം​സ്ഥാ​നം, ജി​ല്ല, പാ​ര്‍​ല​മെ​ന്‍റ്, നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പേ​ര്, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍, ഇ​മെ​യി​ല്‍ ഐ.​ഡി, ജ​ന​ന​തി​യ​തി, വി​ലാ​സം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ കൂ​ടി അ​പ് ലോ​ഡ് ചെ​യ്ത് വേ​ണം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍.

ആ​ധാ​ര്‍ കാ​ര്‍​ഡ് ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ മ​റ്റു രേ​ഖ​ക​ള്‍ അ​പ് ലോ​ഡ് ചെ​യ്യ​ണം. തു​ട​ര്‍​ന്ന് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം പ​ട്ടി​ക​യി​ല്‍ പേ​രു ഉ​ള്‍​പ്പെ​ടു​ത്തി ന​ല്‍​കി​യി​രി​ക്കു​ന്ന വി​ലാ​സ​ത്തി​ല്‍ ത​പാ​ല്‍ വ​ഴി വോ​ട്ട​ര്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് അ​യ​ക്കും.

വോ​ട്ട​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ ആ​പ്പ് വ​ഴി​യും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കാം. ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നോ ആ​പ്പി​ള്‍ ആ​പ് സ്റ്റോ​റി​ല്‍ നി​ന്നോ വോ​ട്ട​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഫോ​ണി​ല്‍ വ​രു​ന്ന ഒ​ടി​പി ര​ജി​സ്ട്ര​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താം. തു​ട​ര്‍​ന്ന് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍, ഫോ​ണ്‍, ഇ ​മെ​യി​ല്‍ ഐ​ഡി, ജ​ന​ന​തി​യ​തി, വി​ലാ​സം, പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ തു​ട​ങ്ങി​യ​വ അ​പ്ലോ​ഡ് ചെ​യ്ത് വോ​ട്ട​റാ​യി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ (ബി​എ​ല്‍​ഒ) വ​ഴി വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കു​ന്ന​തി​നാ​യി അ​ത​ത് ബി​എ​ല്‍​ഒ​മാ​രെ സ​മീ​പി​ച്ച് രേ​ഖ​ക​ള്‍ സ​ഹി​തം നേ​രി​ട്ട് അ​പേ​ക്ഷ ന​ല്‍​കു​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ votser.eci.gov.in എ​ന്ന വെ​ബ് പോ​ര്‍​ട്ട​ലി​ല്‍ പ​രി​ശോ​ധി​ച്ചാ​ല്‍ അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും. ഇ​തി​ന​കം അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍ വീ​ണ്ടും ന​ല്‍​കേ​ണ്ട​തി​ല്ല.

അ​പേ​ക്ഷ സം​ബ​ന്ധി​ച്ച സ്ഥി​തി​വി​വ​രം ഓ​ണ്‍​ലൈ​ന്‍ ആ​യോ അ​ത​ത് താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം, ബി​എ​ല്‍​ഒ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നോ അ​റി​യാ​വു​ന്ന​താ​ണ്.