കരുവാരകുണ്ട്: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി കരുവാരക്കുണ്ട് പഞ്ചായത്ത് കമ്മിറ്റി കണ്വന്ഷന് നടത്തി. പാരഡൈസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്വന്ഷന് അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് എന്‍.കെ. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. ടി.സിദീഖ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം. ഉമ്മര്‍, കളത്തില്‍ കുഞ്ഞാപ്പുഹാജി, ജോജി കെ. അലക്സ്, പി.ഖാലിദ്, യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഉണ്ണീന്‍കുട്ടി, മുസ്തഫ അബ്ദുള്‍ലത്തീഫ്, കെ.ടി. അജ്മല്‍, എം.പി. വിജയകുമാര്‍, എം.കെ. മുഹമ്മദാലി, ടി. കമ്മുട്ടിഹാജി, കെ. ഗോപാലകൃഷ്ണന്, പി.എം. സബാദ്, കോഴിപ്പാടന്‍ ബാപ്പുട്ടി, വി. ഷെബീറലി, അഡ്വ. സി.കെ. മുഹമ്മദ് റഫീഖ്, പി. ഇമ്പിച്ചിക്കോയ തങ്ങള്‍, ടി.ഡി. ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എടക്കര: വഴിക്കടവ് പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് എ.പി. അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘടനം ചെയ്തു. യുഡിഎഫ് ചെയര്മാന് എം.ഐ. അബ്ദുള്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇഖ്ബാല്‍, കെപിസിസി അംഗം വി.എ. കരീം, കോണ്‍ഗ്രസ് എടക്കര ബ്ലോക്ക് പ്രസിഡന്റ് ബാബു തോപ്പില്‍, കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ് പാലോളി മെഹബൂബ്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മച്ചിങ്ങല്‍ കുഞ്ഞു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുനീര്‍ മണല്‍പ്പാടം, ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കോയണ്ണി വാളശേരി എന്നിവര്‍ പ്രസംഗിച്ചു.